Asianet News MalayalamAsianet News Malayalam

ചൊക്രമുടി കയ്യേറ്റത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; 3 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

ദേവികുളം മുൻ തഹസിൽദാർ ഡി.അജയൻ, ഡെപ്യൂട്ടി തഹസിൽദാർ ബിജു മാത്യു, ബൈസൺവാലി വില്ലേജ് ഓഫീസർ എം.എം.സിദ്ദിഖ് എന്നിവരെയാണ്  സസ്പെൻഡ് ചെയ്തിരിക്കുന്നത്. 

three revenue officers suspended in chokramudi land encroachment
Author
First Published Oct 18, 2024, 7:22 PM IST | Last Updated Oct 18, 2024, 8:22 PM IST

ഇടുക്കി: ഇടുക്കി ചൊക്രമുടിയിലെ കയ്യേറ്റത്തിൽ റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ദേവികുളം മുൻ തഹസിൽദാർ ഡി അജയൻ, ഡെപ്യൂട്ടി തഹസിൽദാർ ബിജു മാത്യു, ബൈസണ്‍വാലി വില്ലേജ് ഓഫീസർ എം എം സിദ്ദിഖ് എന്നിവർക്കാണ് സസ്പെൻഷൻ. പരിശോധന നടത്താതെ ചൊക്രമുടിയിൽ നിർമ്മാണ അനുമതി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റവന്യൂ വകുപ്പിൻ്റെ നടപടി.

ദേവികുളം സബ്ബ് കലക്ടർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് റവന്യൂ വകുപ്പിന്റെ നടപടി. ചൊക്രമുടിയിൽ ഭൂമി വാങ്ങിയവരുടെ പട്ടയം വ്യാജമാണോയെന്ന് കണ്ടെത്താൻ പരിശോധന തുടരുകയാണ്. ഭൂമി തിട്ടപ്പെടുത്തുന്നതിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനാൽ ഉടുമ്പൻചോല മുൻ താലൂക്ക് സർവേയർ ആർ.ബി.വിപിൻ രാജിനെ കഴിഞ്ഞ ദിവസം സർവ്വെ വകുപ്പ് സസ്പെൻ്റ് ചെയ്തിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios