പോരാട്ടം കടുക്കും, ഇതാ തമിഴ് സിനിമയുടെ ഗതി നിര്‍ണയിക്കാൻ ശിവകാര്‍ത്തികേയന്റെ അമരൻ, ചിത്രത്തിന്റെ അപ്‍ഡേറ്റ്

ഒന്നാം നിരയിലെ താരമാകാൻ ശിവകാര്‍ത്തികേയൻ.

Actor Sivakarthikeyan starrer upcoming film Amaran update hrk

തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് അമരൻ. തമിഴകത്തിലെ അടുത്ത താരം ഇനി ആരായിരിക്കും എന്നതിലും അമരൻ ഉത്തരം നല്‍കേണ്ടതുണ്ട്. വിജയ്‍യുടെ സ്ഥാനത്ത് ആരാകും തമിഴ് സിനിമയില്‍ എന്നതില്‍ കടുത്ത മത്സരവുമാണ് നടക്കുന്നത്. രാഷ്‍ട്രീയത്തില്‍ വിജയ് സജീവമാകുന്നതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്നതിനാലാണ് അടുത്ത ഒന്നാമനാകേണ്ട താരത്തെ ആരാധകര്‍ അന്വേഷിക്കുന്നത്.

ആരാധകരും ഉറ്റുനോക്കുന്ന ഒരു തമിഴ് ചിത്രമാണ് അമരൻ. അതിനാല്‍ അമരന്റെ ഓരോ അപ്‍ഡേറ്റും താരത്തിന്റെ ആരാധകര്‍ സസൂക്ഷ്‍മം വിലയിരുത്തുകയും ചെയ്യുന്നുണ്ട്. അമരന്റെ പുതിയ ഒരു അപ്‍ഡേറ്റാണ് ചിത്രത്തിന്റേതായി നിലവില്‍ ചര്‍ച്ചയാകുന്നത്. 2.47 മണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

മേജറിന്റെ ജീവിത കഥ ഒരു സിനിമയായി എത്തുമ്പോള്‍ അതിലുണ്ടാകുന്നതിന്റെ ആവേശത്തിലുമാണ് തമിഴ് താരം ശിവകാര്‍ത്തികേയൻ. സിനിമ സ്വീകരിക്കാൻ കാരണം യൂണിഫോമായിരുന്നുവെന്ന് പറയുന്ന ശിവകാര്‍ത്തികേയൻ മേജര്‍ മുകുന്ദ് വരദരാജിന് തന്റെ അച്ഛനുമായി സാമ്യമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. കളറേ മാറുന്നുള്ളൂ, ഉത്തരവാദിത്തം ഒന്നാണ്. ഞാൻ ആ സിനിമ സ്വീകരിക്കുമ്പോള്‍ വരുന്ന വെല്ലുവിളികള്‍ ബോധ്യമുണ്ടായിരുന്നു. വേറിട്ട ഒരു വ്യക്തിയായി മാറാൻ തന്റെ ഊര്‍ജ്ജം എല്ലാം സംഭരിക്കേണ്ട ആവശ്യമുണ്ട്. യൂണിഫോം ധരിക്കാൻ താൻ സ്വയം തന്നെ പരിശീലിച്ചു. യഥാര്‍ഥ ഒരു വ്യക്തിയുടെ കഥ ആയതിനാല്‍ സിനിമ സുഹൃത്തുക്കളും അടുപ്പമുള്ളവരും കാണും. പക്ഷേ യൂണിഫോം താൻ ധരിച്ചപ്പോള്‍ ഒരു ഹീറോയായി അനുഭവപ്പെട്ടു. മുകുന്ദായി ഞാൻ ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ തന്നെ യഥാര്‍ഥ ആര്‍മിക്കാര്‍ അഭിനന്ദിച്ചു എന്നും പറയുന്നു ശിവകാര്‍ത്തികേയൻ.

നിലവില്‍ തമിഴ് സിനിമയില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന താരമായ ശിവകാര്‍ത്തികേയന്റെ അച്ഛൻ പൊലീസ് ഓഫീസറാണ്.  സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രം അമരനില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്. സായ് പല്ലവിയാണ് ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.

Read More: ഫഹദിന്റെ ആ കഥാപാത്രം കള്ളനായതെങ്ങനെ?, കഥയില്‍ രജനികാന്തിന്റെ ഭൂതകാലവും, വേട്ടയ്യൻ രണ്ടാം ഭാഗം അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios