Asianet News MalayalamAsianet News Malayalam

'അപ്രതീക്ഷിതമായി കയറിവന്നു, പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ചുപോയി'; ദിവ്യക്കെതിരെ ജീവനക്കാരുടെ മൊഴി

എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കെതിരെ കണ്ണൂർ കളക്ട്രേറ്റ് ജീവനക്കാരുടെ മൊഴി

Revenue staff at Kannur collectorate gave statement against PP Divya on ADM death case
Author
First Published Oct 18, 2024, 7:01 PM IST | Last Updated Oct 18, 2024, 7:09 PM IST

കണ്ണൂർ: എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പിപി ദിവ്യക്കെതിരെ കണ്ണൂർ ജില്ലാ കളക്ട്രേറ്റ് റവന്യൂ വിഭാഗം ജീവനക്കാർ പൊലീസിന് മൊഴി നൽകി. എഡ‍ിഎമ്മിൻ്റെ യാത്രയയപ്പിലേക്ക് ദിവ്യയെ വാക്കാൽ പോലും ക്ഷണിച്ചിരുന്നില്ലെന്ന് സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ മൊഴി നൽകി. ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായാണെന്നും പ്രസംഗത്തിന് ശേഷം എല്ലാവരും ഞെട്ടിത്തരിച്ചുപോയെന്നും മൊഴികളിൽ വ്യക്തമാക്കുന്നു. എഡിഎം മൂന്നുവരിയിൽ മറുപടി പ്രസംഗം അവസാനിപ്പിച്ചുവെന്നും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തവർ പൊലീസിനോട് പറഞ്ഞു.

എഡിഎം നവീൻ ബാബു മരിച്ചതിന് ശേഷവും ആരോപണ ശരം കൊണ്ട് വീണ്ടും പ്രതിരോധം തീർക്കാനുള്ള ശ്രമമാണ് പി.പി.ദിവ്യ നടത്തുന്നത്. എഡിഎമ്മിനെതിരെ പ്രശാന്തൻ മാത്രമല്ല ഗംഗാധരൻ എന്ന മറ്റൊരു സംരംഭകൻ കൂടി പരാതി പറഞ്ഞിട്ടുണ്ട് എന്നാണ് അവർ മുൻകൂർ ജാമ്യഹർജിയിൽ പറയുന്നത്. പരിപാടിയിൽ വെറുതെ കയറി വന്നതല്ലെന്നും ജില്ലാ കളക്ടർ ക്ഷണിച്ചിട്ടാണ് ആ യാത്രയയപ്പ് ചടങ്ങിലേക്ക് വന്നതെന്നുമാണ് മറ്റൊരു വാദം. ആരോപണ നിഴലിൽ നിൽക്കുന്ന കണ്ണൂർ കളക്ടർ അരുൺ കെ.വിജയനെ പ്രതിരോധത്തിലാക്കുന്നതാണ് ദിവ്യയുടെ ഈ വാദം.

ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തതിന് പിന്നാലെയാണ് വിവാദ ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്തത്. നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെയും മൊഴി രേഖപ്പെടുത്തി. പക്ഷെ ഇതുവരെ ആരോപണവിധേയയായ പി.പി.ദിവ്യയെ പൊലീസ് വിളിപ്പിച്ചിട്ടില്ല. കേസിൽ പ്രതി ചേർത്തിട്ടുപോലും അവർക്ക് സാവകാശം ലഭിച്ചു. മുൻകൂർ ജാമ്യം കോടതിയിൽ നൽകുകയും ചെയ്തു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയെയാണ് ദിവ്യ സമീപിച്ചത്.

എഡിഎം നവീൻ ബാബു മരിച്ചതിന് ശേഷവും ആരോപണ ശരം കൊണ്ട് വീണ്ടും പ്രതിരോധം തീർക്കാനുള്ള ശ്രമമാണ് പി.പി.ദിവ്യ നടത്തുന്നത്. എഡിഎമ്മിനെതിരെ പ്രശാന്തൻ മാത്രമല്ല ഗംഗാധരൻ എന്ന മറ്റൊരു സംരംഭകൻ കൂടി പരാതി പറഞ്ഞിട്ടുണ്ട് എന്നാണ് അവർ മുൻകൂർ ജാമ്യഹർജിയിൽ പറയുന്നത്. പരിപാടിയിൽ വെറുതെ കയറി വന്നതല്ലെന്നും ജില്ലാ കളക്ടർ ക്ഷണിച്ചിട്ടാണ് ആ യാത്രയയപ്പ് ചടങ്ങിലേക്ക് വന്നതെന്നുമാണ് മറ്റൊരു വാദം. ആരോപണ നിഴലിൽ നിൽക്കുന്ന കണ്ണൂർ കളക്ടർ അരുൺ കെ.വിജയനെ പ്രതിരോധത്തിലാക്കുന്നതാണ് ദിവ്യയുടെ ഈ വാദം.

ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തതിന് പിന്നാലെയാണ് വിവാദ ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്തത്. നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെയും മൊഴി രേഖപ്പെടുത്തി. പക്ഷെ ഇതുവരെ ആരോപണവിധേയയായ പി.പി.ദിവ്യയെ പൊലീസ് വിളിപ്പിച്ചിട്ടില്ല. കേസിൽ പ്രതി ചേർത്തിട്ടുപോലും അവർക്ക് സാവകാശം ലഭിച്ചു. മുൻകൂർ ജാമ്യം കോടതിയിൽ നൽകുകയും ചെയ്തു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയെയാണ് ദിവ്യ സമീപിച്ചത്. എന്നാൽ ഈ ഹർജിയിൽ നവീൻ ബാബുവിൻ്റെ കുടുംബവും കക്ഷി ചേ‍ർന്നിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios