പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെയും ജീവനക്കാരെയും ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

അപകടത്തിൽ പരിക്കേറ്റയാളെയും കൊണ്ട് രാത്രി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ പ്രതികൾ, ചികിത്സ വൈകുന്നു എന്നാരോപിച്ച് ഡോക്ടറെ കൈയേറ്റം ചെയ്യുകയായിരുന്നു എന്നാണ് പരാതി.

three arrested for attacking doctor and other staff at emergency department of kollam medical college

കൊല്ലം: കൊല്ലത്ത് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെയും ജീവനക്കാരെയും ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായി. കൊല്ലം ചടയമംഗലം പോരേടം സ്വദേശികളായ നൗഫൽ , മുഹമ്മദ്, നൗഷാദ് എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് പ്രതികൾ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും മറ്റ് ജീവനക്കാരെയും മർദിച്ചത്.

ഒരു അപകടത്തിൽ പരിക്കേറ്റ ആളെയും കൊണ്ടാണ് മൂന്ന് യുവാക്കൾ തിങ്കളാഴ്ച രാത്രി പാരിപ്പള്ളി സർക്കാർ  മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയത്. ചികിത്സ വൈകുന്നതായി ആരോപിച്ച് ഡ്യൂട്ടി ഡോക്ടറുമായി ഇവർ വാക്കു തർക്കമുണ്ടായി. തുടർന്ന് ഡോക്ടറെയും ആശുപത്രിയിലെ മറ്റ് ജീവനക്കാരെയും യുവാക്കൾ കൈയ്യേറ്റം ചെയ്തെന്നാണ് കേസ്. ആശുപത്രിയിൽ രാത്രി സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനെയും പ്രതികൾ ആക്രമിച്ചെന്ന് പാരിപ്പള്ളി പൊലീസ് പറയുന്നു. സംഭവത്തെ തുടർന്ന് ഡോക്ടറുടെ പരാതി പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം മൂന്ന് പ്രതികളും അറസ്റ്റിലാവുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios