100 കോടി കോഴ വിവാദം: ആത്മവിശ്വാസമുണ്ടെങ്കിൽ ആന്‍റണി രാജു നുണ പരിശോധനയ്ക്ക് വിധേയനാകട്ടെയെന്ന് തോമസ് കെ തോമസ്

ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി

thoma k thomas demand judicial probe in 100 crore allegations

എറണാകുളം: എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ ചേരാന്‍ രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന്  തോമസ് കെ തോമസ്. രണ്ടു എംഎല്‍എമാരുടേയും  ഫോൺ പരിശോധിക്കണം. തന്‍റെ ഫോണും  പരിശോധിക്കാൻ ആവശ്യപ്പെടും. ഒപ്പം ആന്‍റണി രാജുവിന്‍റെ  ഫോണും പരിശോധിക്കാന്‍ ആവശ്യപ്പെടും. ആത്മവിശ്വാസമുണ്ടെങ്കിൽ ആന്‍റണി രാജു നുണ പരിശോധനയ്ക്ക് വിധേയനാകട്ടെയെന്നും തോമസ് കെ തോമസ് വെല്ലുവിളിച്ചു

രണ്ട് MLA മാരെ തനിക്ക് കക്ഷത്തിൽ വച്ച് പുഴുങ്ങി തിന്നാനാണോയെന്നാണ് തോമസ് കെ തോമസ് പരിഹസിച്ചത്. തനിക്ക് മന്ത്രി ആകാനുള്ള അയോഗ്യത എന്താണ്. ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയും. ഇക്കാര്യം പാർട്ടി ആവശ്യപ്പെടുമെന്നും തോമസ് കെ തോമസ് പറഞ്ഞു. കോഴ ആരോപണത്തെ കുറിച്ച് അജിത് പവാറിനോട് ആരും തിരക്കാത്തതെന്താണ്? പ്രഫുൽ പട്ടേലിനോടും അന്വേഷിക്കട്ടെ എന്നും തോമസ് കെ തോമസ് പറഞ്ഞു

Latest Videos
Follow Us:
Download App:
  • android
  • ios