വീടിനടുത്ത് ജോലി ചെയ്യാൻ സൗകര്യമൊരുക്കാൻ സർക്കാരിന്റെ വർക്ക് നിയർ ഹോം പദ്ധതി
മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പേര്‍ക്ക് വീടിനടുത്ത് തൊഴില്‍ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ വിഭാവന ചെയുന്നത്
വൈജ്ഞാനിക തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വീടിനടുത്ത് തൊഴിലെടുക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിക്കുന്ന "വര്‍ക്ക് നിയര്‍ ഹോം" പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 23 ന് രാവിലെ 10:30 മണിക്ക് കൊട്ടാരക്കരയില്‍ നടക്കും. ബഹുമാനപ്പെട്ട ധനകാര്യവകുപ്പ് മന്ത്രി ശ്രീ. കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ഐ ടി/ഐ ടി അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ജോലി ചെയ്യുന്നതിനാണ് വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. വികേന്ദ്രീകൃത മാതൃകയിലുള്ള അത്യാധുനിക വര്‍ക്ക്‌സ്റ്റേഷനുകളുടെ ശൃംഖല കേരളത്തിലാകെ സ്ഥാപിക്കുക എന്നതാണ് കേരള ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്മാറ്റജിക് കൌണ്‍സിലിന്റെ (aa-cwlay) നേതൃത്വത്തില്‍ നടപ്പിലാകുന്ന പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പേര്‍ക്ക് വീടിനടുത്ത് തൊഴില്‍ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ വിഭാവന ചെയുന്നത്.
സ്റ്റാര്‍ട്ടപ്പുകള്‍, ഫ്രീലാന്‍സ് തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍, ജീവനക്കാര്‍ക്ക് വിദൂരമായി ജോലി ചെയ്യാനുള്ള സൗകര്യം നല്‍കാന്‍ ആഗ്രഹിക്കുന്ന നിലവിലുള്ള സ്ഥാപനങ്ങള്‍ തുടങ്ങിവയ്ക്ക് സൗകര്യപ്രദമായും സുഖകരമായും അവരുടെ പ്രവര്‍ത്തനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ക്ക് നിയര്‍ ഹോം പദ്ധതിയില്‍ ലഭ്യമാക്കും. ആവശ്യമെയില്‍, തൊഴില്‍ വിപണിയിലെ ആവശ്യങ്ങള്‍ക്കനുസൃതമായ നൈപുണ്യ പരിശീലനത്തിനുള്ള സൌകര്യം എന്നിവയും ലഭ്യമാക്കും.
ആദ്യഘട്ടത്തില്‍ 10 നിയര്‍ ഹോം സെന്ററുകളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. വര്‍ക്ക് നിയര്‍ ഹോം പദ്ധതിയുടെ ആദ്യ കേന്ദ്രത്തിന്റെ നിര്‍മാണം കൊട്ടാരക്കരയിലാണ്. 2025 മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ഈ കേന്ദ്രത്തില്‍ 200 ലധികം പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാന്‍ സൗരകര്യമൊരുക്കുന്നതാണ്.
ഉദ്ഘാടന ചടങ്ങില്‍ ശ്രീ. കൊടിക്കുന്നില്‍ സുരേഷ് എം പി, ഐ ടി സെക്രട്ടറി ശ്രീ. രത്തന്‍ ഖേല്‍ക്കര്‍, ജില്ലാ കളക്ടര്‍ ശ്രീ.എന്‍. ദേവിദാസ് , ടെക്നോപാര്‍ക്ക് സി.ഇ.ഒ. ശ്രീ. സഞ്ജീവ് നായര്‍, കെ-ഡിസ്റ്റ് മെമ്പര്‍ സെക്രട്ടറി ശ്രീ പി.വി. ഉണ്ണികൃഷ്ണുണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.