അന്‍വര്‍ യുഡിഎഫിനൊപ്പം നില്‍ക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; 'കോണ്‍ഗ്രസുമായി വിലപേശുന്നത് ശരിയല്ല'

അൻവർ യുഡിഎഫിനൊപ്പം നിന്നാൽ ഒരുപാട് സ്കോപ്പുണ്ടെന്നും കോൺഗ്രസുമായി ഇപ്പോള്‍ വിലപേശിയാൽ എൽഡിഎഫ് വിരുദ്ധ വോട്ടുകൾ വിള്ളൽ വീഴുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

Senior Congress leader Thiruvanchoor Radhakrishnan says PV Anvar to stay with UDF

കോട്ടയം: പി വി അന്‍വര്‍ യുഡിഎഫിനൊപ്പം നില്‍ക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോൺഗ്രസുമായി അൻവർ വിലപേശിയാൽ എൽഡിഎഫ് വിരുദ്ധ വോട്ടുകൾ വിള്ളൽ വീഴും. അൻവർ യുഡിഎഫിനൊപ്പം നിന്നാൽ ഒരുപാട് സ്കോപ്പുണ്ട്. പാലക്കാട്ടെ വിമർശനങ്ങളെല്ലാം ഷാഫി പറമ്പിലിന്റെ തലയിൽ വെക്കുന്നത് ശരിയല്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അൻവർ പുതിയ പാർട്ടി രൂപീകരിച്ചത് സംസ്ഥാന സർക്കാരിനെ എതിർക്കാൻ വേണ്ടിയാണ്. അൻവർ ഉപാധികൾ വെച്ച് മുന്നോട്ടുപോകരുത്. യുഡിഎഫിനൊപ്പം ചേർന്ന് സർക്കാരിനെതിരെയുള്ള പ്രതികാരം തീർക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നു. യുഡിഎഫുമായി തർക്കിക്കാൻ അവസരം ഉണ്ടാക്കിയാൽ അൻവർ ഉയർത്തിയ നിലപാടുകൾക്ക് വിപരീതമാകും. അൻവർ യുഡിഎഫിന് അനുകൂലമായ നിലപാട് എടുക്കണമെന്നും അൻവർ മാനസികമായ ഒരു തീരുമാനമാണ് ആദ്യം എടുക്കേണ്ടതെന്നും തിരുവഞ്ചൂർ പ്രതികരിച്ചു.

Also Read: സതീശനെതിരെ വീണ്ടും പി വി അൻവർ; 'ഒരു വാതിൽ അല്ലേ അടഞ്ഞുള്ളൂ, കെപിസിസിയുടെ ജനലും വാതിലും തുറന്നിട്ടിരിക്കുകയാണ്'

പാലക്കാട്ടെ വിമർശനങ്ങളെല്ലാം ഷാഫി പറമ്പിലിന്റെ തലയിൽ വെക്കുന്നത് ശരിയല്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു. നിലവിലെ എല്ലാ വിവാദങ്ങളും കോൺഗ്രസിന് അനുകൂലമായി വരും. എല്ലാ സംഭവങ്ങൾക്കും ഒടുവിൽ പാർട്ടി ജയിക്കും. പാര്‍ട്ടിക്കുള്ളില്‍ എതുര്‍പ്പുകള്‍ ഉള്ളവര്‍ പുറത്തുപോയി കത്തിയെടുത്ത് ഭീഷണിപ്പെടുത്തുന്നത് ശരി അല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. പാർട്ടിക്ക് അകത്ത് പറഞ്ഞ് തീർക്കേണ്ടതാണ് പ്രശനങ്ങൾ. പാർട്ടിയില്‍ ചർച്ചകൾ നടത്തിയാണ് സ്ഥാനാർത്ഥി നിർണയം അടക്കം നടത്തിയിട്ടുള്ളത്. ആ കാര്യങ്ങൾക്കൊന്നും ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Latest Videos
Follow Us:
Download App:
  • android
  • ios