Food

പാൽ കുടിച്ചാൽ ശരീരഭാരം കൂടുമോ?

പാൽ കുടിച്ചാൽ ശരീരഭാരം കൂടുമോ? 

Image credits: Freepik

ശരീരഭാരം കൂടുമോ?

വണ്ണം കൂടുമെന്ന് പേടിച്ച് പലരും പാൽ കുടിക്കുന്നത് ഒഴിവാക്കാറുണ്ട്. വസ്തവത്തിൽ പാൽ കുടിച്ചാൽ ശരീരഭാരം കൂടുമോ?
 

Image credits: social media

പ്രോട്ടീൻ

പാലിന് ശരീരഭാരം വർദ്ധിപ്പിക്കാൻ കഴിയില്ല. പാൽ ആരോഗ്യകരവും പ്രോട്ടീൻ ധാരാളമായി അടങ്ങിയ പാനീയവുമാണ്. ഉപേശികളുടെ നിർമ്മാണത്തിനും പേശികളുടെ വളർച്ചയ്ക്കും ആവശ്യമായ പോഷകമാണ് പ്രോട്ടീൻ.

Image credits: Freepik

പാട മാറ്റിയ പാൽ കുടിക്കൂ

ഒരു കപ്പ് മുഴുവൻ പാലിൽ ഏകദേശം 4.5 ഗ്രാം പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതേസമയം ഒരു കപ്പ് പാട മാറ്റിയ പാലിൽ 0.3 ഗ്രാമിൽ താഴെയാണ് കൊഴുപ്പുള്ളത്. 
 

Image credits: Freepik

കൊഴുപ്പില്ലാത്ത പാൽ

കൊഴുപ്പില്ലാത്ത പാൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതായി ന്യൂട്രിയൻ്റ്സ് ജേർണിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 
 

Image credits: social media

വിറ്റാമിൻ എ, ഡി

പാൽ വിറ്റാമിൻ എ, ഡി എന്നിവയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ചില രോഗങ്ങൾ ഉണ്ടാകാനുള്ള  അപകടസാധ്യത തടയാനും ഇതിന് കഴിയും.

Image credits: Getty

വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി

പാൽ ആരോഗ്യകരവും ഉയർന്ന നിലവാരമുള്ള പ്രോട്ടീന്റെ ഉറവിടവുമാണ്. സിങ്ക്, മഗ്നീഷ്യം, കാൽസ്യം, വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

പരിമിതമായ അളവിൽ പാൽ കുടിക്കുന്നത് ദോഷകരമല്ല

250 മില്ലി പാലിൽ 8 ഗ്രാം പ്രോട്ടീനും 125 മില്ലിഗ്രാം കാൽസ്യവും അടങ്ങിയിട്ടുണ്ട്. അതിനാൽ, ദിവസവും പരിമിതമായ അളവിൽ പാൽ കുടിക്കുന്നത് ദോഷകരമല്ല.

Image credits: Pinterest
Find Next One