Asianet News MalayalamAsianet News Malayalam

ശബരിമലയിൽ പരിശോധന: ഹൈക്കോടതിയിലെ 2 ജസ്റ്റിസുമാര്‍ നേരിട്ടെത്തും, തീരുമാനം ഗസ്റ്റ് ഹൗസ് നവീകരണം സംബന്ധിച്ച്

ഗസ്റ്റ് ഹൗസ് നവീകരിക്കാൻ അനുമതി തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചിരുന്നു

Sabarimala 2 HC judges to directly visit Sannidhanam to examine renovation of guest house
Author
First Published May 4, 2024, 9:23 PM IST

കൊച്ചി : ഹൈക്കോടതി ജസ്റ്റിസുമാര്‍ ശബരിമലയിൽ പരിശോധനക്ക് നേരിട്ടെത്തും. സന്നിധാനത്തെ ഗസ്റ്റ് ഹൗസ് നവീകരണത്തിന് അനുമതി തേടിയുള്ള ഹര്‍ജി പരിശോധിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കര്‍ മേനോൻ എന്നിവരാണ് സന്നിധാനത്ത് നേരിട്ടെത്തി സ്ഥിതി പരിശോധിക്കുക. ഈ മാസം എട്ടിനാണ് ജസ്റ്റിസുമാര്‍ സന്നിധാനത്ത് എത്തുക. സന്നിധാനത്തെ ഗസ്റ്റ് ഹൗസ് നവീകരിക്കാൻ അനുമതി തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. 1.75 കോടി രൂപ ചെലവിലാണ് ഗസ്റ്റ് ഹൗസ് നവീകരണത്തിന് ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച വിശദമായ പരിശോധനക്കായാണ് ജസ്റ്റിസുമാര്‍ എത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios