ബാത്ത് റൂം അടക്കം കീഴടക്കിയ യാത്രക്കാർ; ചൈനീസ്, ഇന്ത്യൻ ട്രെയിനുകളെ താരതമ്യം ചെയ്ത യൂട്യൂബറുടെ വീഡിയോ വൈറൽ

ഇന്ത്യയിലെ പോലെ ചൈനയിലും ട്രെയിനിന്‍റെ ബാത്ത് റൂമിലടക്കം നിന്നും ഇരുന്നുമാണ് ആളുകള്‍ യാത്ര ചെയ്യുന്നത്. തിരക്ക് തന്നെ കാരണം. ചിലര്‍ സീറ്റിന്‍റെ അടിയില്‍ കിടന്ന് ഉറങ്ങുന്നതും കാണാം.

Video of Indian YouTuber comparing Chinese and Indian trains goes viral


ചൈനയിലെയും ഇന്ത്യയിലെയും ട്രെയിനുകളെ താരതമ്യം ചെയ്ത യൂട്യൂബറുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചൈനയിലെ ബുള്ളറ്റ് ട്രെയിനുകളുടെ ലോക്കല്‍ കോച്ചുകളെ ഇന്ത്യന്‍ ട്രെയിനുകളിലെ ലോക്കൽ കോച്ചുകളുമായിട്ടായിരുന്നു നോമാഡ് ശുഭം എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വീഡിയോകള്‍ ചെയ്യുന്ന ശുഭം കുമാറാണ് ഇത്തരമൊരു താരതമ്യം ചെയ്തത്. അദ്ദേഹത്തിന്‍റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്. ചൈനീസ്, ഇന്ത്യന്‍ ട്രെയിനുകളിലെ ലോക്കല്‍ കോച്ചുകള്‍ തമ്മില്‍ ഉപയോഗിക്കപ്പെടുന്ന രീതിക്ക് വലിയ വ്യാത്യാമില്ലെങ്കിലും അവയുടെ സൌകര്യങ്ങളില്‍ ചില വ്യത്യാസങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

നോമാഡ് ശുഭം എന്ന യൂട്യൂബ് ചാനലില്‍ 'സര്‍വൈവിംഗ് 24 ഹവേഴ്സ് ഇന്‍ ചൈനീസ് തേർഡ് ക്ലാസ് ഓവര്‍ നൈറ്റ് ട്രെയിന്‍' എന്ന പേരിലാണ് ശുഭം തന്‍റെ ചൈനീസ്, ഇന്ത്യന്‍ ലോക്കല്‍ ട്രെയിന്‍ താരതമ്യ വീഡിയോ പങ്കുവച്ചത്. വീഡിയോയുടെ ചില ക്ലിപ്പിംഗുകള്‍ എക്സ് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇന്ത്യയിലെ പോലെ ചൈനയിലും ട്രെയിനിന്‍റെ ബാത്ത് റൂമിലടക്കം നിന്നും ഇരുന്നുമാണ് ആളുകള്‍ യാത്ര ചെയ്യുന്നത്. തിരക്ക് തന്നെ കാരണം. ചിലര്‍ സീറ്റിന്‍റെ അടിയില്‍ കിടന്ന് ഉറങ്ങുന്നതും കാണാം. ഇതിനെ "എക്സ്ട്രീം ലെവൽ"  എന്നാണ് ശുഭം വിശേഷിപ്പിക്കുന്നത്. ഇന്ത്യയിൽ താന്‍ ഇത്തരമൊരു കാഴ്ച കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. 

'ഞങ്ങളുടെ ദ്വീപ് കോളനിയായി'; മലയാളി കുടുംബം വീട് വാങ്ങിയതിനെ കുറിച്ചുള്ള ഐറിഷ് പൗരന്‍റെ പോസ്റ്റിന് വിമർശനം

21 വയസുള്ള തത്തയുടെ കഴുത്തിൽ നിന്നും 20 ഗ്രാമോളം വളർന്ന ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കി

ട്രെയിനുകളെ ആളുകള്‍ ഉപയോഗിക്കുന്നത് ഒരു പോലെയാണെങ്കിലും ചൈനീസ് ട്രെയിനുകളില്‍ സൌകര്യങ്ങള്‍ കൂടുതലാണെന്നും ശുഭം ചൂണ്ടിക്കാട്ടുന്നു. ഓട്ടോമാറ്റിക്ക് ഡോറുകള്‍, എസി എന്നിവയുണ്ടെന്നും എന്നാല്‍ സീറ്റില്ലാത്തതിനാല്‍ ചിലര്‍ സ്വന്തം നിലയ്ക്ക് കസേരകളും ബക്കറ്റുകളും കൊണ്ടു വന്നിട്ടുണ്ടെന്നും ശുഭം പറയുന്നു. സ്ത്രീകളും പുരുഷന്മാരും ട്രെയിനില്‍ നിന്ന് തന്നെ സിഗരറ്റ് വലിക്കുന്നു. പരസ്പരം വഴക്ക് കൂടുന്നു. ബാത്ത് റൂമുകള്‍ കീഴടക്കി താത്കാലിക ഇരിപ്പിടങ്ങളാക്കി മാറ്റിയിരിക്കുന്നു. സൌകര്യങ്ങളുണ്ടെങ്കിലും ചൈനക്കാരും ഇന്ത്യക്കാരും ട്രെയിനുകള്‍ ഉപയോഗിക്കുന്നത് തമ്മില്‍ വലിയ വ്യത്യാസങ്ങളില്ലെന്നും വീഡിയോ വ്യക്തമാക്കുന്നു. 

പിറന്നാൾ ദിനത്തിലെ ഏകാന്തതയ്ക്ക് റസ്റ്റോറന്‍റ് ജീവനക്കാരുടെ സർപ്രൈസ്; സോഷ്യൽ എക്സ്പിരിമെന്‍റിന് കൈയടി

കാൽ വഴുതി ചെങ്കുത്തായ കൊക്കയിലേക്ക്... പിന്നാലെ തുറന്ന് പിടിച്ച കാമറയും ; മരണത്തെ മുഖാമുഖം കണ്ട വീഡിയോ വൈറൽ

വീഡിയോ വളരെ വേഗം വൈറലായി. "ചൈനീസ് ജനറൽ ക്ലാസ് കോച്ചുകൾ ഞങ്ങളുടെ ലോകോത്തര പ്രീമിയം വന്ദേ ഭാരതിന് സമാനമാണ്," ഒരു ഇന്ത്യക്കാരന്‍ എഴുതി.  "ശരാശരി ഇന്ത്യൻ ട്രെയിനിനേക്കാൾ വൃത്തിയുള്ളതാണ്. തറയിൽ ചപ്പുചവറുകൾ ഇല്ല. ഗുഡ്ക കറ ഇല്ല. എസി. നിങ്ങൾക്ക് വാഷ്റൂമിൽ പ്രവേശിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്." മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. "ഇൻഫ്രാസ്ട്രക്ചറിനെ ചൈനയുമായി താരതമ്യം ചെയ്യുന്നവരോട്. ഇത് ഇൻഫ്രായെക്കുറിച്ചല്ല. ആളുകൾ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ കുറിച്ചാണ്. ഇത്രയും വലിയ ജനസംഖ്യയുള്ള രാജ്യമായതിനാൽ, നിങ്ങൾ എന്തുതന്നെ ചെയ്താലും, നിങ്ങൾ എത്ര ഗതാഗതം വര്‍ദ്ധിപ്പിച്ചാലും, ഏറ്റവും വിലകുറഞ്ഞ ജനക്കൂട്ടത്താൽ ആകർഷിക്കപ്പെടും." ഒരു കാഴ്ചക്കാരന്‍ ചൂണ്ടിക്കാട്ടി. മറ്റ് ചിലര്‍ ഇന്ത്യയിലെയും ചൈനയിലെയും ജനസംഖ്യ തമ്മില്‍ വ്യത്യാസമില്ലെന്നും എന്നാല്‍ ഇന്ത്യയില്‍ വന്ദേഭാരതില്‍ ഒരു ലോക്കല്‍ കോച്ച് പോലുമില്ലെന്നും ചൂണ്ടിക്കാട്ടി. അടിസ്ഥാന സൌകര്യ വികസനത്തിന്‍റെ കാര്യത്തില്‍ നമ്മള്‍ ഏറെ പിന്നിലാണെന്നും മറ്റ് ചിലര്‍ ചൂണ്ടിക്കാണിച്ചു. 

ഇന്ത്യക്കാർ റിട്ടയർമെന്‍റ് സമ്പാദ്യത്തിന്‍റെ 60 ശതമാനവും കുട്ടികളുടെ വിദേശ പഠനത്തിന്; ചർച്ചയായി ഒരു കുറിപ്പ്
 

Latest Videos
Follow Us:
Download App:
  • android
  • ios