Asianet News MalayalamAsianet News Malayalam

എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കോളേജ് യൂണിയൻ തെരെഞ്ഞടുപ്പ് ദിവസമാണ് ഡിവൈഎഫ്ഐ പ്രവർത്തകരും കെഎസ്‍യു എംഎസ്എഫ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എംഎസ്എഫ് പ്രവർത്തര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയത്.

Police take case against 60 DYFI workers kill slogan after against MSF workers in kozhikode muchukunnu college
Author
First Published Oct 13, 2024, 11:37 AM IST | Last Updated Oct 13, 2024, 11:37 AM IST

കോഴിക്കോട്: കൊയിലാണ്ടി മുചുകുന്ന് ഗവൺമെന്റ് കോളേജിൽ എംഎസ്എഫ് പ്രവർത്തര്‍ക്കെതിരായ കൊലവിളി മുദ്രാവാക്യത്തില്‍ കേസെടുത്ത് പൊലീസ്. 60 ഓളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. നിയമ വിരുദ്ധമായി സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്.

അരിയിൽ ഷൂക്കൂറിനെ ഓര്‍മ്മയില്ലേ, ആ ഗതി വരുമെന്നായിരുന്നു മുദ്രാവാക്യം. ഡിവൈഎഫ്ഐ പ്രവർത്തകരുടെ പരാതിയിൽ എംഎസ്എഫ്-കെഎസ്‍യു പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കോളേജ് യൂണിയൻ തെരെഞ്ഞടുപ്പ് ദിവസമാണ് ഡിവൈഎഫ്ഐ പ്രവർത്തകരും കെഎസ്‍യു എംഎസ്എഫ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട ആറ് കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

Also Read: കോണ്‍ഗ്രസ് നേതാവിനെതിരായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലവിളി പ്രസംഗം; കേസെടുക്കാതെ പൊലീസ്

Latest Videos
Follow Us:
Download App:
  • android
  • ios