വിമാനങ്ങളിൽ പേജറുകളും വാക്കി ടോക്കികളും പാടില്ല; മുൻകരുതലെടുത്ത് ഇറാൻ

ലെബനനിൽ പേജറുകളും വാക്കി ടോക്കികളും വ്യാപകമായി പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്.

Iran Bans Pagers, Walkie Talkies On Flights

ടെഹ്റാൻ: വിമാനങ്ങളിൽ ആശയവിനിമയോപാധികളായ പേജറുകളും വാക്കി ടോക്കികളും നിരോധിച്ച് ഇറാൻ. ലെബനനിൽ നടന്ന സ്ഫോടനങ്ങൾക്ക് പിന്നാലെയാണിത്. ക്യാബിനുകളിലും ചെക്ക് ഇൻ ലഗേജുകളിലും ഇവ രണ്ടും പാടില്ലെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. മൊബൈൽ ഫോൺ ഒഴികെയുള്ള മറ്റെല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളും നിരോധിച്ചതായി ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻഅറിയിച്ചു.

അടുത്തിടെ ലെബനനിൽ വ്യാപകമായി വാക്കി ടോക്കികളും പേജറുകളും പൊട്ടിത്തെറിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെ വിവിധ വിമാനക്കമ്പനികൾ സുരക്ഷ കണക്കിലെടുത്ത് വിമാനയാത്രകളിൽ പേജറുകളും വാക്കി ടോക്കികളും നിരോധിച്ചിരുന്നു. വിമാനങ്ങളിൽ ഇവ ആദ്യമായി നിരോധിച്ചത് ദുബായ് ആസ്ഥാനമായുള്ള എയർലൈൻ എമിറേറ്റ്സാണ്. ഇതിന് പിന്നാലെ ഖത്തർ എയർവെയ്സും വിലക്ക് ഏർപ്പെടുത്തി. ലെബനനിലും സിറിയയിലുമായി പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ച് 40ൽ അധികം പേർ കൊല്ലപ്പെടുകയും മുന്നൂറിൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

അതേസമയം, ഹമാസിനും ഹിസ്ബുല്ലയ്ക്കുമെതിരെ ശക്തമായ ആക്രമണം തുടരുകയാണ് ഇസ്രയേൽ. ബെയ്റൂട്ടിൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ല തലവൻ ഹസ്സൻ നസ്റല്ലയെ ഇസ്രയേൽ വധിച്ചിരുന്നു. വിവിധയിടങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ നിരവധി ഹിസ്ബുല്ല കമാൻഡർമാരും പ്രധാന നേതാക്കളുമാണ് കൊല്ലപ്പെട്ട്. ഇതിന് തക്കതായ മറുപടി നൽകുമെന്ന് പ്രഖ്യാപിച്ച് ഇറാൻ രംഗത്തെത്തിയിരുന്നു.വൈകാതെ തന്നെ ഇസ്രയേലിനെതിരെ 181 ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തി. ഇതിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചതോടെ യുദ്ധഭീതിയിലായിരിക്കുകയാണ് പശ്ചിമേഷ്യ.

READ MORE: മദ്രസകൾക്കെതിരായ നീക്കം പ്രതിഷേധാർഹം, കേരളത്തിൽ മദ്രസകൾ സർക്കാർ സഹായം വാങ്ങുന്നില്ല: അബ്ദുസമ്മദ് പൂക്കോട്ടൂർ

Latest Videos
Follow Us:
Download App:
  • android
  • ios