പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ 6 മുതൽ; ഫോക്കസ് ഏരിയ രാത്രിയോടെ പ്രസിദ്ധീകരിക്കും
രാവിലെ 9.40 മണിക്കാണ് പരീക്ഷ നടത്തുക. പരീക്ഷക്കുള്ള ഫോക്കസ് ഏരിയ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ ആറ് മുതൽ 16 വരെയുള്ള തിയതികളില്‍ നടത്താന്‍ തീരുമാനമായി. രാവിലെ 9.40 മണിക്കാവും പരീക്ഷ ആരംഭിക്കുക. കൊവിഡ് മൂലം ഓൺലൈൻ ക്ലാസുകൾ മാത്രമാണ് നടന്നത് എന്നുള്ളത് കൊണ്ട് മുഴുവൻ പാഠഭാഗങ്ങളും അടിസ്ഥാനമാക്കിയാകില്ല പരീക്ഷ. പരീക്ഷക്ക് പഠിക്കേണ്ട പാഠങ്ങളിലെ ഫോക്കസ് ഏരിയ നിശ്ചയിച്ച് ഇന്ന് രാത്രിയോടെ പ്രസിദ്ധീകരിക്കും.
പ്ലസ് വൺ പരീക്ഷക്ക് ഇത്തവണ ഇംപ്രൂവ്മെൻറ് ഉണ്ടാകില്ല. വലിയ ആശയക്കുഴപ്പത്തിനിടെയാണ് പ്ലസ് വൺ പരീക്ഷാ തിയതി പ്രഖ്യാപിച്ചത്. ഓണാവധിക്ക് അടുത്ത സമയത്ത് പ്ലസ് വൺ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തുവരുന്നത്. നേരത്തെ പരീക്ഷ നടത്തരുതെന്നതടക്കമുള്ള നിർദ്ദേശങ്ങൾ വിവിധ കോണിൽ നിന്നും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona