പെരിയാറിലെ മീൻ കുരുതി: സാംപിൾ പരിശോധന ഫലം വൈകുന്നു; രാസമാലിന്യം സംബന്ധിച്ച് വ്യക്തതയായില്ല
മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പിനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീലേക്ക് സിപിഎമ്മും ഇന്ന് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്
കൊച്ചി: പെരിയാറിലെ മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമായ രാസമാലിന്യം ഏത് എന്നതിൽ വ്യക്തതയായില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കുഫോസിന്റെയും സാംപിൾ പരിശോധന ഫലങ്ങൾ വൈകുന്നതാണ് കാരണം. സംഭവവുമായി ബന്ധപ്പെട്ടുള്ള സംയുക്ത അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് കൊച്ചി സബ് കളക്ടർ ഇന്ന് എടയാർ മേഖല സന്ദർശിക്കും. ഫിഷറീസ് അഡീഷണൽ ഡയക്ടറുടെ സംഘവും ഇന്ന് പെരിയാർ സന്ദർശിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പിനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീലേക്ക് സിപിഎമ്മും ഇന്ന് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. നഷ്ട പരിഹാരത്തിനായുള്ള നിയമ നടപടിയുടെ ഭാഗമായി കുടിവെള്ളം മലിനമാക്കിയതിനെതിരെ മത്സ്യ കർഷകർ ഇന്ന് വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകും.