Asianet News MalayalamAsianet News Malayalam

ഇടത് സ്വതന്ത്രനാകാൻ സരിൻ; നിർണായക സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന്, പാലക്കാട് പോരാട്ട ചൂടിലേക്ക്

ഡോ. പി സരിനിനെ ഇടതു സ്ഥാനാർത്ഥിയാക്കുന്നതിൽ തീരുമാനമെടുക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് രാവിലെ മുതൽ പ്രചരണം തുടങ്ങും.

Palakkad, Chelakkara by-elections 2024 p sarin likely to contest as ldf independent candidate from Palakkad, official announcement soon
Author
First Published Oct 18, 2024, 6:28 AM IST | Last Updated Oct 18, 2024, 6:28 AM IST

പാലക്കാട്: സീറ്റ് നിക്ഷേപിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട ഡോ. പി സരിനിനെ ഇടതു സ്ഥാനാർത്ഥിയാക്കുന്നതിൽ തീരുമാനമെടുക്കാൻ  സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗവും ജില്ലാ കമ്മിറ്റി യോഗവും ഇന്ന് ചേരും.രാവിലെ 10 മണിക്കാണ് സെക്രട്ടറിയേറ്റ് യോഗം. യോഗ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ച് ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാണ് നീക്കം.

സരിനുമായി മണ്ഡലം ചുമതലയുള്ള എൻ എൻ കൃഷ്ണദാസ്, സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. സരിനെ  ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനാണ് നീക്കം. ഇന്നലെ മണ്ഡലത്തിലെത്തിയ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് രാവിലെ മുതൽ പ്രചരണം തുടങ്ങും.

കഴിഞ്ഞദിവസം ആവേശകരമായ സ്വീകരണമാണ് പാർട്ടി പ്രവർത്തകർ രാഹുൽ മങ്കൂട്ടത്തിലിനു നൽകിയത്. ബിജെപി സ്ഥാനാർത്ഥി ആര് എന്ന സംബന്ധിച്ചും തീരുമാനം ഉടൻ ഉണ്ടാകും. സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ അടക്കമുള്ളവർ ഇന്ന് ജില്ലയിൽ എത്തും. ഈ മാസം 22ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനായി മുഖ്യമന്ത്രിയും പാലക്കാട് എത്തുന്നുണ്ട്.

പി വി അൻവറിന്‍റെ പാർട്ടിയായ ഡിഎംകെയുടെ സ്ഥാനാർഥി മിൻഹാജും ഇന്ന് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. സരിന്‍റെ കാര്യത്തിലും ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും വൈകാതെ തീരുമാനമുണ്ടാകുന്നതോടെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് പോരാട്ട ചൂട് ഏറും.

എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യയെ ഇന്ന് പൊലീസ് ചോദ്യം ചെയ്തേക്കും, പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും

 

Latest Videos
Follow Us:
Download App:
  • android
  • ios