Asianet News MalayalamAsianet News Malayalam

ശോഭ സുരേന്ദ്രൻ പാലക്കാട് മത്സരിക്കുമോ? പിന്തുണയുമായി സുരേഷ് ഗോപി, കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു

ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് സുരേഷ് ഗോപി കത്തയച്ചു. തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെ കാലുവാരിയാൽ നേരിടുമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എൻ ശിവരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട്.

Palakkad by-elections union minister suresh gopi supports shoba surendran as bjp candidate crucial move forwarded letter to central leadership
Author
First Published Oct 18, 2024, 7:37 AM IST | Last Updated Oct 18, 2024, 7:44 AM IST

പാലക്കാട്:പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രൻ മത്സരത്തിനിറക്കാനുള്ള നീക്കം ശക്തമാക്കി നേതാക്കള്‍. ശോഭ സുരേന്ദ്രന് പിന്തുണയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തെത്തി.ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് സുരേഷ് ഗോപി കത്തയച്ചു.

കഴിഞ്ഞ ലോക്സ്ഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ശോഭ സുരേന്ദ്രനുണ്ടാക്കിയ നേട്ടം ഉള്‍പ്പെടെ കണക്കിലെടുത്താണ് പാലക്കാട് അവരെ മത്സരിപ്പിക്കണമെന്ന് ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി ഉയര്‍ത്തുന്നത്. ഇതിനിടെയാണ് നിര്‍ണായക നീക്കവുമായി സുരേഷ് ഗോപി കളത്തിലിറങ്ങിയത്. അതേസമയം, ശോഭ സുരേന്ദ്രൻ പാലക്കാട് മത്സരിച്ചാൽ സി. കൃഷ്ണകുമാര്‍ വിഭാഗം പാരയാകുമോയെന്ന ആശങ്കയും ശോഭ സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ക്കുണ്ട്. പാലക്കാട് കൃഷ്ണകുമാറിനെയും സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. 

പാലക്കാട് ശോഭ സുരേന്ദ്രനെ  മത്സരിപ്പിക്കണമെന്ന കടുത്ത നിലപാടിലാണ് ബി ജെ പി യിലെ ഒരു വിഭാഗം നേതാക്കൾ. ശോഭ മത്സരിച്ചാൽ മറ്റേത് നേതാവിനേക്കാൾ വിജയം ഉറപ്പെന്നാണ് നേതാക്കളുടെ പക്ഷം. പാലക്കാട് ശോഭ സുരേന്ദ്രൻ തന്നെ മത്സരിക്കണമെന്നും തെരഞ്ഞെടുപ്പിൽ അവരെ പാര്‍ട്ടിയിലുള്ളവര്‍ തന്നെ കാലുവാരിയാൽ നേരിടുമെന്നും ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എൻ ശിവരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


ശോഭയെ പാർട്ടിയിലുള്ളവർ തന്നെ കാലു വാരിയാൽ അവരുടെ എല്ലിന്‍റെ എണ്ണം കൂടുകയും പല്ലിന്‍റെ എണ്ണം കുറയുകയും ചെയ്യുമെന്നും എൻ ശിവരാജൻ പറഞ്ഞു. ശോഭ സുരേന്ദ്രനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാൻ തിരക്കിട്ട നീക്കം ഒരു വിഭാഗം നേതാക്കള്‍ നടത്തുമ്പോള്‍ സി കൃഷ്ണകുമാറിനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ പിന്തുണ.

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥന നടത്തി രാഹുൽ മാങ്കൂട്ടത്തിൽ; വിവാദങ്ങളിൽ രൂക്ഷ പ്രതികരണവുമായി ചാണ്ടി ഉമ്മൻ

 

Latest Videos
Follow Us:
Download App:
  • android
  • ios