'ചിലർക്ക് ഇങ്ങനെ വെളിപ്പെടുത്തൽ നടത്തി രാഷ്ട്രീയത്തിലുണ്ടെന്ന് അറിയിക്കണ്ടേ', ദീപ്തിയുടെ ആരോപണത്തിൽ പി രാജീവ്

ദീപ്തിമേരി വർഗീസിനെ സി പി എം നേതാക്കളാരും സമീപിച്ചിട്ടില്ലെന്ന് രാജീവ് വ്യക്തമാക്കി

p rajeev against deepthi mary varghese

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർഥിയാക്കാനായി സി പി എം നേതാക്കൾ സമീപിച്ചെന്ന ദീപ്തി മേരി വർഗീസിന്‍റെ ആരോപണത്തോട് പ്രതികരിച്ച് മന്ത്രി പി രാജീവ് രംഗത്ത്. ദീപ്തിമേരി വർഗീസിനെ സി പി എം നേതാക്കളാരും സമീപിച്ചിട്ടില്ലെന്ന് രാജീവ് വ്യക്തമാക്കി. ചില ആൾക്കാർക്ക് ഇങ്ങനെ വെളിപ്പെടുത്തലൊക്കെ നടത്തി രാഷ്ട്രീയത്തിലുണ്ടെന്ന് അറിയിക്കണ്ടേയെന്നും രാജീവ്, ദീപ്തി മേരി വർഗീസിനെ പരിഹസിച്ചു.

ഇന്ത്യയിൽ എവിടെ നിന്നും വിളിക്കാം, രാവിലെ 8 - രാത്രി 8 വരെ സേവനം; പൗരത്വ നിയമഭേദഗതി അപേക്ഷകർക്ക് ഹെൽപ് ലൈൻ ഉടൻ

നേരത്തെ ഇ പി ജയരാജനടക്കമുള്ള സി പി എം നേതാക്കൾ ദീപ്തി മേരി വർഗീസിനെ സി പി എമ്മിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നതായി വിവാദ ദല്ലാള്‍ നന്ദകുമാറാണ് ആദ്യം പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ദീപ്തിയും രംഗത്തെത്തിയത്. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ നേരിട്ട് തന്നെ സി പി എമ്മിലേക്ക് ക്ഷണിച്ചെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പറഞ്ഞെന്നുമാണ് ദീപ്തി മേരി വര്‍ഗീസ് വെളിപ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios