നവ കേരള സദസിൽ പരാതി മാത്രമോ? പരിഹാരമില്ലേ? കാസർകോട്ട് കിട്ടിയത് 14,698 പരാതികൾ, തീർപ്പാക്കിയത് 169 മാത്രം

 2028 പരാതികളിൽ നടപടി തുടങ്ങി. വിശദാംശങ്ങൾ ഇല്ലാത്തതെ കളിയായി സമർപ്പിച്ച നിവേദനങ്ങൾ 14 എണ്ണമുണ്ട്. ബാക്കി 12,487 പരാതികൾ ഇപ്പോഴും നടപടിയൊന്നും തുടങ്ങാതെ ഫയലിൽ തന്നെയാണ്

only 169 complaint settlement on nava kerala sadas kasaragod apn

കാസർകോട്: കാസർകോട് ജില്ലയിലെ നവ കേരള സദസിൽ ലഭിച്ച 14,698 പരാതികളിൽ ഇതുവരെ തീർപ്പാക്കിയത് 169 എണ്ണം മാത്രം.12,000ത്തിൽ അധികം പരാതികളിൽ നടപടി പോലും തുടങ്ങിയിട്ടില്ല. നവ കേരള സദസിൽ കാസർകോട് ലഭിച്ച പരാതികളിലും നിവേദനങ്ങളിലും പ്രാദേശികതലത്തിൽ പരിഹരിക്കേണ്ടവയ്ക്ക് അനുവദിച്ച സമയം ഞായറാഴ്ച അവസാനിച്ചു. ഇതുവരെ തീർപ്പാക്കിയത് 169 എണ്ണം മാത്രമാണ്. 2028 പരാതികളിൽ നടപടി തുടങ്ങി. വിശദാംശങ്ങൾ ഇല്ലാത്തതെ കളിയായി സമർപ്പിച്ച നിവേദനങ്ങൾ 14 എണ്ണമുണ്ട്. ബാക്കി 12,487 പരാതികൾ ഇപ്പോഴും നടപടിയൊന്നും തുടങ്ങാതെ ഫയലിൽ തന്നെയാണ്.

സിവിൽ സ്റ്റേഷനിൽ നിന്ന് ക്രമപ്രകാരം അതത് വകുപ്പുകളിലേക്കും അവിടെ നിന്ന് താഴെ തലത്തിലേക്കും അയച്ചാണ് തീർപ്പ് കൽപ്പിക്കുന്നത്. പല ഓഫീസുകളിലും ജോലി ചെയ്യാൻ ആവശ്യത്തിന് ജീവനക്കാരില്ല. മെല്ലപ്പോക്കിന് ഇതും കാരണമാണ്. ലൈഫ് വീടുമായി ബന്ധപ്പെട്ട് രണ്ടായിരത്തിൽ അധികം അപേക്ഷകളാണ് ലഭിച്ചത്.

ഭർത്താവിനെ ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോവാനെത്തിയ വീട്ടമ്മയെ ബീച്ച് ആശുപത്രി കോമ്പൗണ്ടിൽ കാറിടിച്ചു, ദാരുണാന്ത്യം

നവ കേരള സദസിൽ ലഭിച്ച പരാതികളിൽ ഏറെയും പെട്ടെന്ന് പരിഹരിക്കാൻ കഴിയാത്തവയാണെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. മുൻപ് വിവിധ ഓഫീസുകളിലും മന്ത്രിമാർക്ക് ഉൾപ്പെടെയും സമർപ്പിച്ച പരാതികളും ധാരാളമുണ്ട്. നവകേരള സദസിൽ ലഭിച്ച പരാതികളിലെ നടപടി സംബന്ധിച്ച് വിലയിരുത്താൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അവലോകനയോഗം അടുത്ത ദിവസം ചേരും.

Latest Videos
Follow Us:
Download App:
  • android
  • ios