വീണ്ടും കൊവിഡ് മരണം; തിരുവനന്തപുരത്ത് മാത്രം കൊവിഡിന് കീഴടങ്ങിയത് നാല് പേര്‍, സംസ്ഥാനത്ത് ഇന്ന് 10 മരണം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെയായിരുന്നു മരണം. തിരുവനന്തപുരത്ത് ഇന്ന് ഇതുവരെ നാല് കൊവിഡ് മരണം.

one more covid death in Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി. വെട്ടൂർ സ്വദേശി മഹദ് (48) ആണ് മരിച്ചത്. പ്രമേഹ രോഗിയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെയായിരുന്നു മരണം. തൃശൂര്‍, വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾക്ക് പിന്നാലെ തിരുവനന്തപുരത്ത് ഇന്ന് ഇതുവരെ നാല് കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ചിറയിന്‍കീഴ് സ്വദേശി രമാദേവി (68), പരവൂർ സ്വാദേശി കമലമ്മ (76), പൂജപ്പുര സെൻട്രൽ ജയിലിലെ വിചാരണ തടവുകാരനായ കിളിമാനൂർ സ്വദേശി മണികണ്ഠൻ (72) എന്നിവരാണ് തിരുവനന്തപുരത്ത് മരിച്ച മറ്റ് മൂന്ന് പേര്‍. പൂജപ്പുര ജയിലിൽ ആദ്യം കൊവിഡ്‌ സ്ഥിരീകരിച്ചത് മണികണഠനായിരുന്നു. ആസ്മ രോഗിയായിരുന്നു ഇയാള്‍. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ചിറയിൻകീഴ് സ്വദേശിനി രമാദേവി ഇന്നലെയാണ് മരിച്ചത്. പരവൂർ സ്വാദേശി കമലമ്മയുടെ ആന്‍റിജൻ പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മൃതദേഹം സംസ്കരിച്ചു. പിന്നീട് വന്ന ആർടിപിസി പരിശോധന ഫലം പോസറ്റീവാവുകയായിരുന്നു.

കൊടുങ്ങല്ലൂർ സ്വദേശി ശാരദ (70) അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പത്തനംതിട്ട കോന്നി സ്വദേശിനി ഷബർബാൻ(54) കോട്ടയം മെഡിക്കൽ കോളേജിലാണ് മരിച്ചത്. വ്യക്ക അസുഖ ബാധിതയായിരുന്നു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ട്രൂനാറ്റ് പരിശോധനയിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വീട്ടിൽ രണ്ട് പേർക്ക് മുമ്പ് കൊവിഡ് പൊസീറ്റിവായിരുന്നു.

ആലപ്പുഴ പത്തിയൂർ സ്വദേശി സദാനന്ദൻ ആലപ്പുഴ മെഡിക്കൽ കോളേജിൽ മരിച്ചു. വൃക്കരോഗിയായിരുന്നു. വയനാട് വാളാട് സ്വദേശി ആലി  മാനന്തവാടി ജില്ലാ ആശുപത്രിയിൽ മരിച്ചു. അർബുദ രോഗിയായിരുന്നു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. കണ്ണൂർ കെ കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനും കൊവിഡ് ബാധിച്ചു മരിച്ചു. 78 വയസായിരുന്നു. വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ പരിയാരത്തേക്ക് മാറ്റിയെങ്കിലും വൈകീട്ടോടെ മരിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios