സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; പൂന്തുറ സ്വദേശിയായ 63 കാരന്‍ മരിച്ചു

പൂന്തുറയിൽ രോഗം സ്ഥിരീകരിച്ച മെഡിക്കൽ റെപ്രസന്റീവിന്റെ അച്ഛനാണ് മരിച്ചത്. ഇയാളുടെ മറ്റൊരു മകനും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

one more covid death in kerala

തിരുവനന്തപുരം: അതിതീവ്രമേഖലായ തിരുവനന്തപുരം പൂന്തുറയിൽ ആദ്യ കൊവിഡ് മരണം. മാണിക്യവിളാകം സ്വദേശിയായെ സെയ്ഫുദ്ദീനാണ് മരിച്ചത്. 63 വയസായിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരണം. പ്രമേഹ, വൃക്കരോഗബാധിതനായിരുന്നു. പൂന്തുറയിൽ രോഗം സ്ഥിരീകരിച്ച മെഡിക്കൽ റെപ്രസന്റീവിന്റെ അച്ഛനാണ് സെയ്ഫുദീന്‍. ഇയാളുടെ മറ്റൊരു മകനും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങലുടെ എണ്ണം 28 ആയി.

സൂപ്പർ സ്പ്രെഡുണ്ടായ തീരദേശത്ത് ഗുരുതരമായ സ്ഥിതി തുടരുകയാണ്. തിരുവനന്തപുരം തീരദേശത്തെ മൂന്ന് വാ‍ർഡുകളിൽ ഇന്ന് 102 പേർക്കാണ് കൊവിഡ് സ്ഥീരികരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പൂന്തുറ, മാണിക്യവിളാകം, പുത്തൻപളളി മേഖലകളിൽ മാത്രം 233 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. നിയന്ത്രണങ്ങൾ ലംഘിച്ച് പൂന്തുറയിൽ നാട്ടുകാർ ഇന്ന് തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. പൂന്തുറയിൽ പ്രശ്നമുണ്ടാക്കാൻ ആസൂത്രിത ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

Also Read: പ്രതിദിന രോഗികള്‍ 400 കടന്നു; സംസ്ഥാനത്ത് 416 പേര്‍ക്ക് കൂടി കൊവിഡ്, സമ്പര്‍ക്കം വഴി 204 പേര്‍ക്ക് രോഗം

Also Read: തിരുവനന്തപുരം ജില്ലയില്‍ ഗുരുതര സാഹചര്യം; ഒറ്റദിവസം നൂറിലേറെ രോഗികള്‍

കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കിയതോടെ അവശ്യസാധനങ്ങൾ പോലും കിട്ടുന്നില്ലെന്നാരോപിച്ചാണ് പൂന്തുറയില്‍ നാട്ടുകാർ തെരുവിലിറങ്ങിയത്. രോഗബാധിതരായവരെ കൊണ്ടുപോയി പാർപ്പിച്ച കാരക്കോണം ആശുപത്രിയിൽ സൗകര്യങ്ങളില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു. ആരോഗ്യപ്രവർത്തകരെയും പൊലീസിനെയും തടയാനുളള ശ്രമം സംഘർഷത്തിൽ കലാശിച്ചു. വ്യാജപ്രചരണം നടത്തി ജനങ്ങളെ തെരുവിലിറക്കിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Also Read: തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ തുടരും; അതിവ്യാപന മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

Latest Videos
Follow Us:
Download App:
  • android
  • ios