ആലപ്പുഴയില്‍ 119 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 78 പേര്‍ ഐടിബിപി ഉദ്യോഗസ്ഥര്‍

ആലപ്പുഴയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതില്‍ 78 പേര്‍ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. ഇതോടെ ക്യാമ്പിലെ രോഗബാധിതരായരുടെ എണ്ണം 133 ആയി. 

on july 13 most number of new cases of covid 19 reported in Alappuzha

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം  കൊവിഡ് 19 പുതിയ കേസുകള്‍ സ്ഥിരീകരിച്ചത് ആലപ്പുഴയില്‍. 119 പേര്‍ക്കാണ് ആലപ്പുഴയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 449 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നിട്ടുള്ളത്. ആലപ്പുഴയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതില്‍ 78 പേര്‍ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. ഇതോടെ ക്യാമ്പിലെ രോഗബാധിതരായരുടെ എണ്ണം 133 ആയി.  27 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. ഒമ്പത് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. മൂന്നുപേർക്ക് സമ്പർത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.  

കൊവിഡ് 19 പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് (13/7/2020)

ആലപ്പുഴ 119
തിരുവനന്തപുരം 63
മലപ്പുറം 47
പത്തനം തിട്ട 47
കണ്ണൂർ 44
കൊല്ലം 33
പാലക്കാട് 19
കോഴിക്കോട് 16
എറണാകുളം 15
വയനാട് 14 
കോട്ടയം 10
തൃശ്ശൂർ കാസർകോട് 9
ഇടുക്കി 4
 

കൊവിഡ് മുക്തി നേടിയവര്‍ക്ക് പുതിയ ദൗത്യം; ആരോഗ്യ സന്ദേശ പ്രചാരകരായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി

സമ്പര്‍ക്കത്തിലൂടെ ഇന്ന് 144 കൊവിഡ് രോഗികള്‍, ഉറവിടം അറിയാത്ത 18 കേസുകള്‍

Latest Videos
Follow Us:
Download App:
  • android
  • ios