നീലേശ്വരം വെടിക്കെട്ട് അപകടം: ഉത്തര മലബാർ ജലോത്സവം മാറ്റിവെച്ചു, നവംബർ 17 ന് നടത്തും

നവംബർ ഒന്നിന് നീലേശ്വരത്ത് നടത്താനിരുന്ന ഉത്തര മലബാർ ജലോത്സം നീലേശ്വരം വെട്ടിക്കെട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ മാറ്റി

North Malabar boat race postponed after Nileshwar fireworks accident

കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ നീലേശ്വരത്ത് നടത്താനിരുന്ന ഉത്തര മലബാർ ജലോത്സവം മാറ്റിവെച്ചു. നവംബർ 17ന് ഞായറാഴ്ച ജലോത്സവം നടക്കുമെന്നാണ് ഇപ്പോൾ സർക്കാർ അറിയിച്ചത്. നേരത്തേ നവംബർ ഒന്നിനാണ് ജലോത്സവം നടത്താനിരുന്നത്. അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ നൂറിലേറെ പേർക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കർ വഹിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios