പിപി ദിവ്യയെ കൈവിടാതെ സിപിഎം, പാർട്ടി നടപടി ഉടനില്ല, കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിൽ വിഷയം ചർച്ചയായില്ല

കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗമായി പിപി ദിവ്യ തുടരും

no party action against PP Divya

കണ്ണൂര്‍: എഡിഎമ്മിന്‍റെ ആത്മഹത്യയുമായി ബന്ധിപ്പെട്ട കേസില്‍ റിമാന്‍റില്‍ കഴിയുന്ന പിപി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ല. ഇന്ന് ചേര്‍ന്ന  സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് വിഷയം ചര്‍ച്ച ചെയ്തില്ല.നാളെ മുതല്‍ പാര്‍ട്ടി ഏരിയ സമ്മേളനങ്ങള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ അക്കാര്യങ്ങളാണ് ചര്‍ച്ചയായത്. പൂര്‍ണ സെക്രട്ടറിയേറ്റ് യോഗമല്ല ഇന്ന് ചേര്‍ന്നത്. . ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ദിവ്യയെ നീക്കിയത് തന്നെ അവര്‍ക്കെതിരയുള്ള നടപടിയായി ഒരു വിഭാഗം വിലയിരുത്തുന്നുണ്ട്.സമ്മേളന കാലളവില്‍ അച്ചടക്ക നടപടി വേണ്ടെന്നാണ് പൊതുവികാരം

 

ദിവ്യ യോഗത്തിനെത്തിയത് ആസൂത്രണം ചെയ്ത്, പ്രത്യാഘാതം അറിയാമെന്നു ഭീഷണി മുഴക്കി; റിമാൻഡ് റിപ്പോർട്ട് പുറത്ത്

തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായി കളക്ടറുടെ മൊഴിയുണ്ട്, ജാമ്യ ഹർജിയിൽ പുതിയ വാദങ്ങളുമായി പിപി ദിവ്യ

Latest Videos
Follow Us:
Download App:
  • android
  • ios