Asianet News MalayalamAsianet News Malayalam

പിപി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ല, വീഴ്ച കണ്ടെത്തിയാൽ മാത്രം നടപടിയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ്

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എന്ന നിലയിൽ വീഴ്ച വരുത്തിയപ്പോഴാണ്  ഔദ്യോഗിക പദവിയിൽ നടപടി സ്വീകരിച്ചത്

no party action against pp divya
Author
First Published Oct 19, 2024, 2:47 PM IST | Last Updated Oct 19, 2024, 2:47 PM IST

തിരുവനന്തപുരം:പി പി ദിവ്യക്കെതിരെ സിപിഎമ്മിന്‍റെ   സംഘടനാ നടപടി ഉടൻ ഉണ്ടാവില്ല.ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  എന്ന നിലയിൽ വീഴ്ച വരുത്തിയപ്പോഴാണ്  ഔദ്യോഗിക പദവിയിൽ നടപടി സ്വീകരിച്ചത്.പോലീസിന്‍റെ  അന്വേഷണ റിപ്പോർട്ട് കൂടി വന്ന ശേഷം തുടർനടപടികൾ തീരുമാനിക്കും.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം ഉണ്ടായത്.
ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയാൽ സംഘടനാ നടപടി ഉണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കി

അതിനിടെ പി.പി.ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്ഐ നിലപാട് തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു രംഗത്തെത്തി.പാർട്ടി പൂർണ്ണമായും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്.അതല്ലാതെ ഏതു സംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കാൻ ആവില്ല.ദിവ്യയുടെ പെരുമാറ്റം പൊതുപ്രവർത്തകർക്ക് ഒരു പാഠമാകണമെന്നും ഉദയഭാനു പറഞ്ഞു

Latest Videos
Follow Us:
Download App:
  • android
  • ios