കഴക്കൂട്ടത്ത് ബസ് ഇറങ്ങി ബാഗുകളുമായി നടക്കുന്ന യുവാക്കൾ, സംശയം തോന്നി, പൊലീസ് തടഞ്ഞു, പരിശോധിച്ചപ്പോൾ എംഡിഎംഎ
തിരുവനന്തപുരത്തേയ്ക്ക് വന്ന ബംഗളുരു-തിരുവനന്തപുരം ദീർഘദൂര ബസിലാണ് ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവന്നത്.
തിരുവനന്തപുരം: കഴക്കൂട്ടത്ത് എംഡിഎംഎയും കഞ്ചാവുമായി മൂന്നു പേർ പിടിയിൽ. ബംഗളുരുവിൽ നിന്നും കടത്തിക്കൊണ്ടു വന്ന 100 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവുമാണ് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്.പൂജപ്പുര സ്വദേശി അർജ്ജുൻ മേലാരന്നൂർ സ്വദേശി വിമൽ രാജ്, ആര്യനാട് സ്വദേശി ഫക്തർ ഫുൽ മുഹമ്മിൻ എന്നിവരാണ് പിടിയിലായത്.
ഇന്ന് രാവിലെ തിരുവനന്തപുരത്തേയ്ക്ക് വന്ന ബംഗളുരു-തിരുവനന്തപുരം ദീർഘദൂര ബസിലാണ് ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവന്നത്. കഴക്കൂട്ടത്ത് ബസ് ഇറങ്ങി ബാഗുകളുമായി നടക്കവെ സംശയം തോന്നിയ പൊലീസ് പരിശോധന നടത്തി ഇവരെ പിടികൂടുകയായിരുന്നു. ഇവരുടെ ബാഗുകളിൽ നിന്ന് 100 ഗ്രാം എംഡിഎംഎ യും ഒന്നര കിലോ കഞ്ചാവും 15000 രൂപയും കണ്ടെടുത്തു.കഴക്കൂട്ടം പൊലീസ് കേസെടുത്തു.