വെള്ളാപ്പള്ളിയുടെ ഭാര്യ ബിജെപിക്കായി പ്രചരണം നടത്തി, എസ്എൻഡിപിയുടെ വർഗീയ നിലപാടിനെ ചെറുക്കണം: എംവിഗോവിന്ദന്‍
എസ്എൻഡിപി നേതൃത്വത്തിനും വെള്ളാപ്പള്ളി നടേശനും എതിരെ എം വി ഗോവിന്ദന്റെ രൂക്ഷ വിമർശനം.
പത്തനംതിട്ട: എസ്എൻഡിപി നേതൃത്വത്തിനും വെള്ളാപ്പള്ളി നടേശനും എതിരെ എംവി ഗോവിന്ദന്റെ രൂക്ഷ വിമർശനം.വർണ്ണമില്ലാത്ത എസ്എൻഡിപി പ്രസ്ഥാനത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോവുകയാണ്.ആലപ്പുഴയിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ നേരിട്ട് ബിജെപിക്കായി പ്രചരണം നടത്തി. എസ്എൻഡിപി എല്ലാക്കാലവും പാർട്ടിയുടെ ശക്തിയായിരുന്നു.എസ്എൻഡിപിയെ അതിശക്തിയായ എതിർക്കണം.എസ്എൻഡിപി യുടെ വർഗീയ നിലപാടിനെ ചെറുത്തു തോൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും .ലീഗ്, SDPI, ജമാഅത്തെ ഇസ്ലാമി കൂട്ട് കെട്ട് ആണ് യുഡിഫ് ജയത്തിന് കാരണം.ഈ കൂട്ട് കെട്ട് അപകടമാണ്; വർഗീയ പ്രസ്ഥാനങ്ങളെ തുറന്നുകാട്ടി മുന്നോട്ടു പോകാനാകണം.തൃശ്ശൂരിൽ കോൺഗ്രസിന്റെ 86000 ത്തിലധികം വോട്ടുകൾ ബിജെപിക്ക് ലഭിച്ചു.കുറച്ച് പാർട്ടി വോട്ടുകളും ബിജെപിയിലേക്ക് പോയിട്ടുണ്ട്.എന്നാൽ കോൺഗ്രസിന്റെ ചെലവിൽ തന്നെയാണ് ബിജെപി തൃശ്ശൂർ ജയിച്ചത്..തെറ്റല്ലാം തിരുത്തി മുന്നോട്ട് പോകുന്ന പ്രസ്ഥാനം തന്നെയാണ് സിപിഎം
എന്നും എം വി ഗോവിന്ദൻ പറഞ്ഞു