സജി ചെറിയാനെതിരായ കോടതിവിധിയിൽ നിയമവശം പരിശോധിച്ച ശേഷം നടപടിയെന്ന് എംവി ഗോവിന്ദൻ; ചേലക്കരയിൽ മാത്രം ജയപ്രതീക്ഷ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ജയസാധ്യതയുണ്ടെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി ഇക്കാര്യത്തിൽ ഉറച്ച പ്രതീക്ഷയല്ല പങ്കുവച്ചത്

MV Govindan says CPIM will study court order against Saji Cheriyan to take action

കണ്ണൂർ: മന്ത്രി സജി ചെറിയാനെതിരായ കോടതി നടപടിയിൽ നിയമവശങ്ങൾ പരിശോധിച്ച ഉചിതമായ നടപടി പാർട്ടി സ്വീകരിക്കുമെന്ന് എംവി ഗോവിന്ദൻ. പ്രതിപക്ഷം രാജി ചോദിക്കാത്ത ആരാണ് മന്ത്രിസഭയിൽ ഉള്ളതെന്ന് ചോദിച്ച സിപിഎം സംസ്ഥാന സെക്രട്ടറി നേരത്തെ രാജിവെച്ച സാഹചര്യം അല്ല ഇപ്പോൾ ഉള്ളതെന്നും പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ ചേലക്കരയിൽ എൽഡിഎഫ് ജയിക്കുമെന്നും വയനാട്ടിൽ നില മെച്ചപ്പെടുത്തുമെന്നും പറഞ്ഞ അദ്ദേഹം പക്ഷെ പാലക്കാട് ജയസാധ്യതയുണ്ടെന്നാണ് പറഞ്ഞത്. പാലക്കാട് ഉറച്ച ജയപ്രതീക്ഷ എംവി ഗോവിന്ദൻ പങ്കുവെച്ചില്ല. പാലക്കാട് നടന്നത് കടുത്ത മത്സരമാണെന്നും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

മല്ലപ്പള്ളി പ്രസംഗ വിവാദത്തിൽ സജി ചെറിയാനെ പിന്തുണച്ച് ആലപ്പുഴ ജില്ലാ സെക്രട്ടറി അർ നാസറും രംഗത്തെത്തി. കോടതി വിധിക്കെതിരെ  അപ്പീൽ പോകുമെന്നും കോടതിയെ കര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചുവെന്ന് കോടതി പറഞ്ഞിട്ടില്ല. അക്കാര്യത്തിൽ അന്വേഷണം നടക്കട്ടെ. എന്നാൽ മന്ത്രിസ്ഥാനത്ത് നിന്ന് സജി ചെറിയാൻ രാജിവെക്കില്ല. രാജി ആവശ്യം പ്രതിപക്ഷത്തിൻ്റെ രാഷ്ട്രീയ ആവശ്യം മാത്രമാണ്. ചെറുപ്പം മുതൽ അദ്ദേഹത്തിൻ്റെ പ്രസംഗ ശൈലി ഉണ്ട്. അങ്ങനെ പറഞ്ഞുപോയത് ആണെന്നും നാസർ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios