ബസ്കാത്തിരിപ്പ് കേന്ദ്രങ്ങളിലെ പേരുംചിത്രങ്ങളും മറയ്ക്കണം,എൽഡിഎഫ് പരാതിയില്‍ആന്‍റോആന്‍റണിയോട് ജില്ലാവരണാധികാരി

മണ്ഡലത്തിലെ 63 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെയും 20 4G ടവറുകളിലെയും ആന്‍റോ  ആന്‍റണിയുടെ പേര് മറച്ചുവയ്ക്കാൻ നടപടി വേണം എന്നായിരുന്നു എൽഡിഎഫ് ആവശ്യം

 

MP fund posters on Pathanathitta should be masked, orders district collector

പത്തനംതിട്ട: പെരുമാറ്റ ചട്ട ലംഘനം സംബന്ധിച്ച എൽഡിഎഫിന്‍റെ പരാതിയില്‍ നടപടിയുമായി ജില്ലാ വരണാധികാരി.ആന്‍റോ  ആന്‍റണിയുടെ വികസന ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ പേരും ചിത്രങ്ങളും മറയ്ക്കാനാണ് നിർദേശം.ഇലക്ഷൻ സ്ക്വാഡിനാണ് കളക്ടര്‍ നിർദ്ദേശം നല്‍കിയത്.ഇതിനു ചെലവാകുന്ന തുക ആന്‍റോ ആൻറണിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ വകയിരുത്തും.മണ്ഡലത്തിലെ 63 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെയും 20 4G ടവറുകളിലെയും ആന്‍റോ  ആന്‍റണിയുടെ പേര് മറച്ചുവെയ്ക്കാൻ നടപടി വേണം എന്നായിരുന്നു എൽഡിഎഫ് ആവശ്യം.മറയ്ക്കാൻ തടസ്സം ഉണ്ടെങ്കിൽ തോമസ് ഐസക്കിന്‍റെ  പേര് കൂടി പ്രദർശിപ്പിക്കാൻ അനുമതി നൽകണം എന്ന പരാതിയിലെ ആവശ്യം കളക്ടർ തള്ളി.

 

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് പത്തനംതിട്ടയിലെ ഇടത് സ്ഥാനാര്‍ത്ഥി ഡോ. തോമസ്  ഐസക്കിനു വരണാധികാരി ഇന്നലെ താക്കീത് നല്‍കിയിരുന്നു.  കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടി ഇലക്ഷൻ പ്രചാരണത്തിനായി ദുരുപയോഗം ചെയ്തെന്ന യുഡിഎഫ് പരാതിയിലായിരുന്നു ജില്ലാ വരണാധികാരിയായ കളക്ടർ ശക്തമായ താക്കീത് നൽകിയത്. ചട്ടലംഘനത്തെ ആദ്യം ന്യായീകരിച്ച ഡോ. ഐസക്,  താക്കീത് കിട്ടിയതോടെ പിഴവ് പ്രവർത്തകരുടെ മേൽചാരി

Latest Videos
Follow Us:
Download App:
  • android
  • ios