സീപ്ലെയിൻ അന്ന് നടക്കാതെ പോയത് ഉമ്മൻചാണ്ടി സർക്കാർ മതിയായ ചർച്ചകൾ നടത്താത്തതിനാൽ: റിയാസ്

സീ പ്ലെയിൻ പദ്ധതിക്ക് 2013ൽ വേണ്ടത്ര ചർച്ചകൾ നടത്തിയില്ല. പക്ഷേ ഞങ്ങൾ ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിച്ചാണ് മുന്നോട്ട് പോകുന്നത്.  

mohammed riyas on oommen chandy seaplane project failure

പാലക്കാട് : ആദ്യ സീപ്ലെയിൻ പദ്ധതി നടപ്പാകാതെ പോയത് ഉമ്മൻചാണ്ടി സർക്കാർ മതിയായ ചർച്ചകൾ നടത്താതിരുന്നത് കൊണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഉമ്മൻചാണ്ടി സർക്കാർ ചർച്ച നടത്തി മുന്നോട്ട് പോകണമായിരുന്നു. അതുണ്ടായില്ല. അന്നത്തെയും ഇന്നത്തെയും പദ്ധതി ഒന്നല്ലെന്നും  മന്ത്രി റിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സീ പ്ലെയിൻ പദ്ധതിക്ക് 2013ൽ വേണ്ടത്ര ചർച്ചകൾ നടത്തിയില്ല. പക്ഷേ ഞങ്ങൾ ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിച്ചാണ് മുന്നോട്ട് പോകുന്നത്. കായലിൽ ഇറക്കുന്നതിലാണ് മത്സ്യത്തൊളിയാളികളും യൂണിയനുകളും എതിർപ്പുയർത്തിയത്. ഇത് ഡാമിലാണ് ഇറക്കുന്നതെന്നും റിയാസ് കൂട്ടിച്ചേർത്തു.  

ഇപ്പോൾ മീൻ കുഞ്ഞുങ്ങളെ മാറ്റിപ്പാർപ്പിച്ചോ? ബുദ്ധിയുണ്ടാവാൻ എത്ര കാലം എടുക്കും ? പരിഹസിച്ച് കുഞ്ഞാലിക്കുട്ടി

എൽഡിഎഫിന്റെ സീ പ്ലെയിൻ ജനാധിപത്യ ജനകീയ സീ പ്ലെയിനാണെന്നും യുഡിഎഫിന്റെതു തൊഴിലാളി വിരുദ്ധ സീപ്ലെയിൻ ആയിരുന്നുവെന്നും റിയാസ് പാലക്കാട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഡാമിൽ സീ പ്ലെയിൻ ഇറക്കുന്നതിന് ഒരു തൊഴിലാളി സംഘടനയും എതിർപ്പ് അറിയിച്ചിട്ടില്ല. കായലിൽ ഇറക്കുന്നത് വരുമ്പോൾ അക്കാര്യം പരിഗണിക്കും. തൊഴിലാളി സംഘടന നേതാക്കൾ പറഞ്ഞത് തൊഴിലാളികളുടെ വികാരം. അത് തീർത്തും ശരിയാണ്. യുഡിഎഫ് ഗ്രൂപ്പ് കളിച്ചു തമ്മിലടിച്ച് പദ്ധതി കുളം ആക്കുകയായിരുന്നു. ഭരണം കിട്ടുമ്പോൾ ഒന്നും ചെയ്യാതെ തമ്മിലടിച്ചിട്ട് ഇപ്പോൾ കൂട്ടക്കരച്ചിൽ നടത്തിയിട്ട് കാര്യമില്ലെന്നും റിയാസ് പരിഹസിച്ചു.  

Latest Videos
Follow Us:
Download App:
  • android
  • ios