Asianet News MalayalamAsianet News Malayalam

75 വയസിൽ മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയേണ്ടി വരും, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഭരണം നഷ്ടമെന്നും തരൂര്‍

ഈ നാലു സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യം അധികരത്തിലേറുമെന്നും 2025-ൽ  75 വയസ്സ് പൂർത്തിയാകുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്ഥാനം ഒഴിയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Modi will have to step down as Prime Minister at the age of 75 and that the BJP will lose power in the assembly elections
Author
First Published Sep 21, 2024, 6:56 PM IST | Last Updated Sep 21, 2024, 6:56 PM IST

തിരുവനന്തപുരം: കശ്മീർ, ഹരിയാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ നാല് സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭരണം നഷ്ടമാകുമെന്ന കാര്യത്തിൽ സംശയമില്ല എന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായ ഡോ. ശശി തരൂർ പറഞ്ഞു. ഈ നാലു സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യം അധികരത്തിലേറുമെന്നും 2025-ൽ  75 വയസ്സ് പൂർത്തിയാകുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്ഥാനം ഒഴിയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസിന്റെ  തിരുവനന്തപുരം ചാപ്റ്റർ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. പിഎസ് ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ, ഡോ. വിജയലക്ഷ്മി, കെസി ചന്ദ്രഹാസൻ, അഖിലേഷ് നായർ, ഡോ. ശാന്തകുമാർ, ഡോ. കൃഷ്ണകുമാർ, ഡോ. സുഹൈൽ അബ്ദുല്ല തുടങ്ങിയവർ പങ്കെടുത്തു. 

പാർലമെന്റിലെ വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്ത ഡോ. തരൂരിനെയും, കൊമ്പൻസ് ഫുട് ബോൾ ടീം ഉടമ ചന്ദ്രഹാസനെയും പൊന്നാട   നല്കി ആദരിച്ചു. ഗോവയിലെ പ്രമുഖ സന്നദ്ധ സംഘടനയായ കൂജ് മെന്റൽ ഹെൽത്ത് ഫൗണ്ടേഷൻ ട്രസ്റ്റി യായ ലക്ഷ്മി ഉണ്ണി രചിച്ച " ജേർണി വിത്ത് മൈ പ്രിൻസ്" എന്ന പുസ്തകം, ദേശീയ ശാസ്ത്ര വേദി ജനറൽ സെക്രട്ടറിയായ വിമല്ന് നല്കി അദ്ദേഹം പ്രകാശനം ചെയ്തു.

മാസ്കും കൈയുറയും ധരിച്ച് ആര്‍ക്കും സംശയം തോന്നാതെ ആശുപത്രിയിൽ കറക്കം; കാര്യമറിഞ്ഞത് 65-കാരിയുടെ പണം പോയപ്പോൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios