Asianet News MalayalamAsianet News Malayalam

'മാത്യു കുഴൽനാടൻ ചരിത്രമറിയാത്ത വിഡ്ഢി', നിയമസഭയിലെ കൂത്തുപറമ്പ് രക്തസാക്ഷി ആലാപനത്തിൽ മറുപടിയുമായി ഡിവൈഎഫ്ഐ

'കൂത്തുപറമ്പ്‌ രക്തസാക്ഷികളെയും സമരപോരാളി പുഷ്‌പനെയും നിയമസഭയിൽ അധിക്ഷേപിച്ചത് മാപ്പർഹിക്കാത്ത തെറ്റ്'

Mathew Kuzhalnadan is an idiot who does not know history, DYFI responds to koothuparamba martyr song in the assembly
Author
First Published Oct 11, 2024, 5:13 PM IST | Last Updated Oct 11, 2024, 5:13 PM IST

തിരുവനന്തപുരം: കൂത്തുപറമ്പ്‌ രക്തസാക്ഷികളെയും സമരപോരാളി പുഷ്‌പനെയും പരാമർശിച്ചുകൊണ്ട് 'രക്തസാക്ഷി' കവിതയിലെ വരികൾ ആലപിച്ചുകൊണ്ട് നിയമസഭയിൽ മാത്യു കുഴൽനാടൻ എം എൽ എ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ഡി വൈ എഫ് ഐ രംഗത്ത്. കൂത്തുപറമ്പ്‌ രക്തസാക്ഷികളെയും സമരപോരാളി പുഷ്‌പനെയും നിയമസഭയിൽ അധിക്ഷേപിച്ച മാത്യു കുഴൽനാടൻ ചരിത്രമറിയാത്ത വിഡ്ഢിയാണെന്നും മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നതെന്നുമാണ് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിലൂടെ അഭിപ്രായപ്പെട്ടത്. ചരിത്രബോധമില്ലാത്തവരെയും വാർത്തകളിൽ നിറയാൻ വേണ്ടി മാത്രം ദുർഗന്ധമുള്ള വാക്കുകൾ പുലമ്പുന്നവരെയും പ്രതിരോധിക്കാൻ ജനാധിപത്യ സമൂഹം മുന്നോട്ട് വരണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

ഡി വൈ എഫ് ഐയുടെ മറുപടി

കൂത്തുപറമ്പ്‌ രക്തസാക്ഷികളെയും സമരപോരാളി പുഷ്‌പനെയും നിയമസഭയിൽ അധിക്ഷേപിച്ച മാത്യു കുഴൽനാടൻ ചരിത്രമറിയാത്ത വിഡ്ഢിയാണ്. രക്തസാക്ഷികളെ അപമാനിച്ച കുഴൽനാടൻ മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നത്. 1994 ലെ യുഡിഎഫ്‌ സർക്കാരിന്റെ വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണ - കച്ചവട നയത്തിനെതിരെയും അഴിമതിക്കെതിരെയുമാണ് ഡി വൈ എഫ് ഐ പ്രക്ഷോഭം നയിച്ചത്. എം വി രാഘവനും കെ കരുണാകരനും നേതൃത്വം നൽകിയ സൊസൈറ്റിക്ക് മെഡിക്കൽ കോളേജിന്റെ മറവിൽ സർക്കാർ ഭൂമി നിയമവിരുദ്ധമായി പതിച്ചു നൽകി നടത്തിയ അഴിമതിക്കെതിരെ നടന്ന ഉജ്ജ്വലമായ പ്രതിഷേധം കൂടി ആയിരുന്നു കൂത്തുപറമ്പിൽ നടന്നത്. യാതൊരു പ്രകോപനവും ഇല്ലാതെ സമാധാനപരമായി പ്രതിഷേധിച്ച യുവജന പോരാളികളെ അന്നത്തെ യു ഡി എഫ് സർക്കാർ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇന്ത്യയിലെ യുവജന പോരാട്ടങ്ങളിലെ ഉജ്ജ്വലമായ ചരിത്രമാണ് കൂത്തുപറമ്പ് സമരം. ലോകമുള്ള കാലത്തോളം പ്രസക്തവുമാണ്.

ആഗോളവത്കരണ നയങ്ങൾക്കെതിരെ ലോകത്ത് ഉയർന്ന് വന്ന സമരങ്ങളിൽ ചോര കൊണ്ട് അടയാളപ്പെടുത്തിയ ആദ്യ സമരം എന്ന സാർവ്വദേശീയ പ്രാധാന്യം കൂടി കൂത്തുപറമ്പ് സമരത്തിനുണ്ട്. ആ ധീര സമരത്തെയും സമര പോരാളികളെയും വായിൽ തോന്നുന്ന വാക്കുകൾ ഉപയോഗിച്ച് അവഹേളിക്കുന്ന കുഴൽനാടന് യുവജന പ്രസ്ഥാനത്തിൻ്റെ സമരശേഷിയും കരുത്തും എന്താണെന്ന ബോധ്യം ഉണ്ടായിരിക്കുന്നത് നല്ലതാണ്. ചരിത്രബോധമില്ലാത്തവരെയും വാർത്തകളിൽ നിറയാൻ വേണ്ടി മാത്രം ദുർഗന്ധമുള്ള വാക്കുകൾ പുലമ്പുന്നവരെയും പ്രതിരോധിക്കാൻ ജനാധിപത്യ സമൂഹം മുന്നോട്ട് വരണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്നു, കേരളത്തിൽ അതിശക്ത മഴ തുടരും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios