Asianet News MalayalamAsianet News Malayalam

'ക്രൈസ്തവ സമൂഹം ഓരോ വർഷവും കൂടുതൽ വിവേചനം അനുഭവിക്കുന്നു'; മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത

മുന്നോക്ക സമുദായം എന്ന് പറയുമെങ്കിലും എല്ലാ കാര്യത്തിലും പിന്നോക്കം പോകുന്ന സമുദായമായി മാറുകയാണ് ക്രൈസ്തവരെന്നും മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത പറഞ്ഞു.

Mar Andrews Thazhath Metropolitan says christians are ignored by state government
Author
First Published Jul 3, 2024, 3:22 PM IST

തൃശൂർ: ക്രൈസ്തവ സമൂഹം ഓരോ വർഷവും കൂടുതൽ വിവേചനം അനുഭവിക്കുന്നുവെന്ന് മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത. മുന്നോക്ക സമുദായം എന്ന് പറയുമെങ്കിലും എല്ലാ കാര്യത്തിലും പിന്നോക്കം പോകുന്ന സമുദായമായി മാറുകയാണ് ക്രൈസ്തവരെന്നും അദ്ദേഹംമാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത പറഞ്ഞു. തൃശൂരിൽ സംസ്ഥാന സർക്കാർ നയങ്ങൾക്ക് എതിരായ തൃശൂർ അതിരൂപതയുടെ പ്രതിഷേധ ധർണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജൂലൈ മൂന്നിനെ അവധി ദിവസമായി പ്രഖ്യാപിക്കാൻ വർഷങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ്. എന്നാല്‍, ആ ദിവസം പ്രധാനപ്പെട്ട പരീക്ഷകൾ പോലും വയ്ക്കുകയാണ് സർക്കാർ ചെയ്യുന്നത്. ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് നൽകി. എന്നാൽ എന്താണ് കമ്മീഷൻ റിപ്പോർട്ട് എന്ന് സർക്കാർ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. പരസ്യപ്പെടുത്തിയാലും നടപ്പാക്കുമോ എന്നും ഉറപ്പില്ലെന്നും മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത പറഞ്ഞു. സംസ്ഥാന സർക്കാരിതിരെയുള്ള തൃശൂർ അതിരൂപത കത്തോലിക്ക സഭയുടെ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത. ജെബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, ജൂലൈ 3 അവധി ദിനമായി പ്രഖ്യാപിക്കുക, ക്രൈസ്തവസഭയോടുള്ള സർക്കാരിൻ്റെ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തിയാണ് ധർണ്ണ.

Latest Videos
Follow Us:
Download App:
  • android
  • ios