ആശ്വാസം, തിരൂരിലെ ക്വാറന്‍റീൻ കേന്ദ്രത്തിൽ കുഴഞ്ഞുവീണ മരിച്ചയാള്‍ക്ക് കൊവിഡില്ല
യുഎഇയിൽ നിന്നെത്തിയ ഇയാൾ കഴിഞ്ഞ പത്ത് ദിവസമായി തിരൂരിലെ ക്വാറന്‍റീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്നു.
മലപ്പുറം: വിദേശത്ത് നിന്നെത്തി തിരൂരിലെ സർക്കാർ ക്വാറന്‍റീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയവേ കുഴഞ്ഞു വീണ് മരിച്ചയാള്‍ക്ക് കൊവിഡില്ല. തിരൂർ അന്നാര സ്വദേശി താണിക്കാട്ട് അൻവറിന്‍റെ കൊവിഡ് പരിശോധനാഫലമാണ് നെഗറ്റീവായത്. യുഎഇയിൽ നിന്നെത്തിയ ഇയാൾ കഴിഞ്ഞ പത്ത് ദിവസമായി തിരൂരിലെ ക്വാറന്‍റീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്നു. പ്രമേഹം കുറഞ്ഞതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; കോട്ടയം സ്വദേശി അബ്ദുൾ സലാമിന്‍റെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല
നിരീക്ഷണത്തിലിരിക്കെ കണ്ണൂർ ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച കാസർകോട് സ്വദേശി മറിയുമ്മയുടെ കൊവിഡ് പരിശോധനാഫലവും നെഗറ്റീവാണ്. എന്നാൽ ഇന്നലെ മരിച്ച കുന്നോത്ത് പറമ്പ് സ്വദേശി ആയിഷയുടെ പരിശോധന ഫലം ലഭിച്ചില്ല. ക്യാൻസർ രോഗിയായ ആയിഷയുടെ ഭർത്താവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.