Malayalam news Live: കോലിക്ക് പിന്നാലെ രോഹിത്തും, ടി20യില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

malayalam news live updates today 30 june 2024

വിരാട് കോലിക്ക് പിന്നാലെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ. ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം നേടിയ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ക്യാപ്റ്റനായി ലോകകപ്പ് ഉയര്‍ത്തി ശേഷമാണ് രോഹിത്തിന്റെ പടിയിറക്കം. ഏകദിന ലോകകപ്പിലും ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. വരും ദിവസങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഇനി ഇന്ത്യന്‍ ടീമിനെ നയിക്കുക.

6:55 AM IST

സിദ്ധാർത്ഥൻ്റെ മരണം: മുൻ ഡീൻ എം.കെ.നാരായണന് വൈസ് ചാൻസ്ലർ ചാർജ് മെമ്മോ നൽകി

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥൻ്റെ മരണത്തിൽ മുൻ ഡീൻ എം.കെ.നാരായണൻ, അസിസ്റ്റന്‍റ് വാർഡൻ ഡോ.കാന്തനാഥൻ എന്നിവർക്ക് സർവകലാശാല വൈസ് ചാൻസ്ലർ ചാർജ് മെമ്മോ നൽകി. സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട്  ഇരുവർക്കും വീഴ്ചയുണ്ടായി എന്ന് വിസി നിയോഗിച്ച കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചർജ് മെമ്മോ കൊടുത്തത്. പതിനഞ്ച് ദിവസത്തിനകം ഇരുവരും മറുപടി നൽകണം.വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർ നടപടികളിലേക്ക് കടക്കാനാകും.

6:44 AM IST

കെ.കെ.രമയുടെ മൊഴിയെടുത്ത എഎസ്ഐക്ക് സ്ഥലംമാറ്റം

ടിപി കേസ് പ്രതിളുടെ ശിക്ഷാ ഇളവ് നീക്കത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടിക്ക് പിന്നാലെ കെ.കെ.രമയുടെ മൊഴിയെടുത്ത എഎസ്ഐക്ക് സ്ഥലംമാറ്റം. കൊളവല്ലൂർ സ്റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. ട്രൗസർ
മനോജിന് ഇളവ് നൽകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മൊഴിയെടുത്തത്. 

6:36 AM IST

'മുഖ്യമന്ത്രിയുടെ രീതികൾ അത്ര പോര, ശൈലി മാറ്റണം'

ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം ജില്ലാ കമ്മറ്റികളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വലിയ വിമർശനം. ഏറ്റവുമൊടുവിൽ ആലപ്പുഴയിലെയും കോട്ടയത്തെയും ജില്ലാ കമ്മിറ്റികളിലാണ് മുഖ്യമന്ത്രിയുടെ ശൈലികൾക്കും ചില മന്ത്രിമാരുടെ പ്രവർത്തനങ്ങൾക്കുമെതിരെ വിമർശനമുയർന്നത്.  മുഖ്യമന്ത്രിക്ക് വിമർശനം

6:31 AM IST

ടി20 ലോകകപ്പുയര്‍ത്തി ഇന്ത്യ

 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കുന്നത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി കിരീടം കൂടിയാണിത്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ത്യ 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട്  വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍

6:31 AM IST

വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മയും കോലിയും

വിരാട് കോലിക്ക് പിന്നാലെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ. ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം നേടിയ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ക്യാപ്റ്റനായി ലോകകപ്പ് ഉയര്‍ത്തി ശേഷമാണ് രോഹിത്തിന്റെ പടിയിറക്കം. ഏകദിന ലോകകപ്പിലും ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. വരും ദിവസങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഇനി ഇന്ത്യന്‍ ടീമിനെ നയിക്കുക.

6:55 AM IST:

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥൻ്റെ മരണത്തിൽ മുൻ ഡീൻ എം.കെ.നാരായണൻ, അസിസ്റ്റന്‍റ് വാർഡൻ ഡോ.കാന്തനാഥൻ എന്നിവർക്ക് സർവകലാശാല വൈസ് ചാൻസ്ലർ ചാർജ് മെമ്മോ നൽകി. സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട്  ഇരുവർക്കും വീഴ്ചയുണ്ടായി എന്ന് വിസി നിയോഗിച്ച കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചർജ് മെമ്മോ കൊടുത്തത്. പതിനഞ്ച് ദിവസത്തിനകം ഇരുവരും മറുപടി നൽകണം.വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർ നടപടികളിലേക്ക് കടക്കാനാകും.

6:44 AM IST:

ടിപി കേസ് പ്രതിളുടെ ശിക്ഷാ ഇളവ് നീക്കത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടിക്ക് പിന്നാലെ കെ.കെ.രമയുടെ മൊഴിയെടുത്ത എഎസ്ഐക്ക് സ്ഥലംമാറ്റം. കൊളവല്ലൂർ സ്റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. ട്രൗസർ
മനോജിന് ഇളവ് നൽകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മൊഴിയെടുത്തത്. 

6:36 AM IST:

ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം ജില്ലാ കമ്മറ്റികളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വലിയ വിമർശനം. ഏറ്റവുമൊടുവിൽ ആലപ്പുഴയിലെയും കോട്ടയത്തെയും ജില്ലാ കമ്മിറ്റികളിലാണ് മുഖ്യമന്ത്രിയുടെ ശൈലികൾക്കും ചില മന്ത്രിമാരുടെ പ്രവർത്തനങ്ങൾക്കുമെതിരെ വിമർശനമുയർന്നത്.  മുഖ്യമന്ത്രിക്ക് വിമർശനം

6:31 AM IST: