Malayalam News Live : എഡിഎമ്മിന്‍റെ മരണം; പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കുമെന്ന് അഭ്യൂഹം

Malayalam news live updates today 26 october 2024

ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യാ കേസിൽ പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി. ദിവ്യ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം ശക്തം. അന്വേഷണ സംഘത്തിന് മുമ്പാകെ എത്താൻ ദിവ്യക്ക് മേൽ സിപിഎം ഉന്നത നേതൃത്വത്തിന്‍റെ സമ്മർദ്ദം ഉണ്ടെന്നാണ് സൂചന. ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജിയിൽ ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുക.

8:04 AM IST

എൻ.എൻ.കൃഷ്ണദാസിന് ധാര്‍ഷ്ട്യമെന്ന് ഷാഫി പറമ്പിൽ

മാധ്യമങ്ങളോടുള്ള സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസിന്റെ മോശം പരാമർശം അദ്ദേഹത്തിന്‍റെ ധാർഷ്ട്യത്തെയാണ് കാണിക്കുന്നതെന്ന് ഷാഫി പറമ്പിൽ എംപി പ്രതികരിച്ചു. ചോദ്യം ചോദിക്കുന്നവരോടുള്ള ഇതേ അസഹിഷ്ണുതയുടെ ദേശീയ രൂപവും സംസ്ഥാന രൂപവും കണ്ടതാണെന്നും ഷാഫി പറഞ്ഞു. അധിക നാൾ ഇനി ഷുക്കൂറിന് സിപിഎമ്മിൽ നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഏകപക്ഷീയമായി നീങ്ങുന്നു എന്ന തനിക്കെതിരായ പ്രചാരണം ജനങ്ങൾക്ക് ഇടയിൽ വിലപ്പോകില്ലെന്നും തന്നെ അപമാനിക്കാനുള്ള ശ്രമത്തേയല്ല അവഗണിക്കാനുള്ള ശ്രമത്തേയാണ് ഭയമെന്നും ഷാഫി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

8:03 AM IST

എൻഎൻ കൃഷ്ണദാസിന് പാലക്കാട്ടെ ജനം മറുപടി നൽകുമെന്ന് രാഹുൽ

മാധ്യമപ്രവർത്തകരോടുള്ള സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസിന്‍റെ മോശം പരാമർശത്തിന് പാലക്കാട്ടെ ജനം മറുപടി പറയുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചോദ്യം ചോദിച്ചവരോടുള്ള അസഹിഷ്ണുത നിറഞ്ഞ പെരുമാറ്റം ജനം വിലയിരുത്തും. എന്ത് ചോദ്യം വന്നാലും തങ്ങൾ ജനാധിപത്യപരമായേ മറുപടി പറഞ്ഞിട്ടുള്ളു എന്നും രാഹുൽ വ്യക്തമാക്കി.

8:03 AM IST

അധിക്ഷേപ പരാമര്‍ശത്തിലുറച്ച് എൻഎൻ കൃഷ്ണദാസ്

പ്രതികരണം തേടിയ മാധ്യമങ്ങളെ അധിക്ഷേപിച്ചുള്ള പട്ടി പരാമര്‍ശത്തിൽ ഉറച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്ണദാസ്. ഇറച്ചിക്കടയിൽ കാത്തു നില്‍ക്കുന്ന പട്ടികളെ പോലെ ഷുക്കൂറിന്‍റെ വീടിന് മുന്നിൽ കാത്തുനിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്ന പരാമര്‍ശത്തിൽ ഉറച്ചുനില്‍ക്കുകയാണെന്ന് എൻഎൻ കൃഷ്ണദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നിൽ പൊട്ടിത്തെറിച്ചത് ബോധപൂര്‍വമാണ്.

7:02 AM IST

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം നിലവിലുണ്ട്.

7:02 AM IST

പ്രചാരണചൂടിൽ പാലക്കാട്

നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് നിയമസഭ മണ്ഡലങ്ങളിലായ പാലക്കാടും ചേലക്കരയിലും ലോക്സഭ മണ്ഡലമായ വയനാട്ടിലും പ്രചാരണ ചൂടേറി. പാലക്കാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് 7 മണി മുതൽ 9 മണി വരെ പ്രിയദർശനി നഗറിൽ പ്രചാരണം നടത്തും. തുടർന്ന് കൊടുന്തിരപ്പിള്ളി പഞ്ചായത്ത് ഓഫീസ് പരിസരത്തടക്കം വോട്ട് തേടും. ഇടത് സ്ഥാനാർത്ഥി ഡോ. പി.സരിൻ രാവിലെ പരസ്യ പ്രചാരണത്തിന് ഇറങ്ങില്ല. സ്വകാര്യ സന്ദർശനങ്ങൾ മാത്രമായിരിക്കും സരിന് ഇന്ന്

7:01 AM IST

സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് ഇന്ന്

ഉപതെരഞ്ഞെടുപ്പ് ചൂടിനും രാഷ്ട്രീയ വിവാദങ്ങൾക്കുമിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാകും പ്രധാന ചർച്ച. ഇടത് എംഎൽഎമാരെ കൂറുമാറ്റാൻ തോമസ് കെ.തോമസ് ശ്രമിച്ചെന്ന ആരോപണം രാഷ്ട്രീയ ചർച്ചയായതോടെ വിഷയം സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിച്ചേക്കും. ബിജെപി ഘടക കക്ഷിക്ക് വേണ്ടി ഇടത് എംഎൽഎ നടത്തിയ നീക്കം ഉപതെരഞ്ഞെടുപ്പ് സമയത്ത് ക്ഷീണമായെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.

7:01 AM IST

തേങ്കുറുശ്ശി ദുരഭിമാനക്കൊല കേസിൽ ശിക്ഷാ വിധി ഇന്ന്

പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ വിധി ഇന്ന്. പ്രതികൾ രണ്ടു പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ. വിനായക റാവു ആയിരിക്കും ശിക്ഷ വിധിക്കും. ഇന്നലെയാണ് രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചത്. 2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം.

8:04 AM IST:

മാധ്യമങ്ങളോടുള്ള സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസിന്റെ മോശം പരാമർശം അദ്ദേഹത്തിന്‍റെ ധാർഷ്ട്യത്തെയാണ് കാണിക്കുന്നതെന്ന് ഷാഫി പറമ്പിൽ എംപി പ്രതികരിച്ചു. ചോദ്യം ചോദിക്കുന്നവരോടുള്ള ഇതേ അസഹിഷ്ണുതയുടെ ദേശീയ രൂപവും സംസ്ഥാന രൂപവും കണ്ടതാണെന്നും ഷാഫി പറഞ്ഞു. അധിക നാൾ ഇനി ഷുക്കൂറിന് സിപിഎമ്മിൽ നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഏകപക്ഷീയമായി നീങ്ങുന്നു എന്ന തനിക്കെതിരായ പ്രചാരണം ജനങ്ങൾക്ക് ഇടയിൽ വിലപ്പോകില്ലെന്നും തന്നെ അപമാനിക്കാനുള്ള ശ്രമത്തേയല്ല അവഗണിക്കാനുള്ള ശ്രമത്തേയാണ് ഭയമെന്നും ഷാഫി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

8:03 AM IST:

മാധ്യമപ്രവർത്തകരോടുള്ള സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസിന്‍റെ മോശം പരാമർശത്തിന് പാലക്കാട്ടെ ജനം മറുപടി പറയുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചോദ്യം ചോദിച്ചവരോടുള്ള അസഹിഷ്ണുത നിറഞ്ഞ പെരുമാറ്റം ജനം വിലയിരുത്തും. എന്ത് ചോദ്യം വന്നാലും തങ്ങൾ ജനാധിപത്യപരമായേ മറുപടി പറഞ്ഞിട്ടുള്ളു എന്നും രാഹുൽ വ്യക്തമാക്കി.

8:03 AM IST:

പ്രതികരണം തേടിയ മാധ്യമങ്ങളെ അധിക്ഷേപിച്ചുള്ള പട്ടി പരാമര്‍ശത്തിൽ ഉറച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്ണദാസ്. ഇറച്ചിക്കടയിൽ കാത്തു നില്‍ക്കുന്ന പട്ടികളെ പോലെ ഷുക്കൂറിന്‍റെ വീടിന് മുന്നിൽ കാത്തുനിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്ന പരാമര്‍ശത്തിൽ ഉറച്ചുനില്‍ക്കുകയാണെന്ന് എൻഎൻ കൃഷ്ണദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നിൽ പൊട്ടിത്തെറിച്ചത് ബോധപൂര്‍വമാണ്.

7:02 AM IST:

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം നിലവിലുണ്ട്.

7:02 AM IST:

നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് നിയമസഭ മണ്ഡലങ്ങളിലായ പാലക്കാടും ചേലക്കരയിലും ലോക്സഭ മണ്ഡലമായ വയനാട്ടിലും പ്രചാരണ ചൂടേറി. പാലക്കാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് 7 മണി മുതൽ 9 മണി വരെ പ്രിയദർശനി നഗറിൽ പ്രചാരണം നടത്തും. തുടർന്ന് കൊടുന്തിരപ്പിള്ളി പഞ്ചായത്ത് ഓഫീസ് പരിസരത്തടക്കം വോട്ട് തേടും. ഇടത് സ്ഥാനാർത്ഥി ഡോ. പി.സരിൻ രാവിലെ പരസ്യ പ്രചാരണത്തിന് ഇറങ്ങില്ല. സ്വകാര്യ സന്ദർശനങ്ങൾ മാത്രമായിരിക്കും സരിന് ഇന്ന്

7:01 AM IST: