Asianet News MalayalamAsianet News Malayalam

റിയല്‍ ലൈഫ് ജീവിതം അവതരിപ്പിക്കാന്‍ സായി പല്ലവി; ആരാണ് ഇന്ദു റബേക്ക വര്‍ഗീസ് ? ഗംഭീര ടീസര്‍ പുറത്ത്

മേജർ മുകുന്ദ് വരദരാജന്‍റെ ജീവിതകഥ പറയുന്ന ചിത്രമാണ് അമരൻ. ശിവകാർത്തികേയനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

Sai Pallavi as Indhu Rebecca Varghese, the Heart of Amaran teaser out now
Author
First Published Sep 28, 2024, 8:13 AM IST | Last Updated Sep 28, 2024, 8:13 AM IST

ചെന്നൈ: ശിവകാര്‍ത്തികേയന്‍ നായകനാകുന്ന അമരന്‍ റിലീസിന് ഒരുങ്ങുകയാണ്. കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആര്‍മി ഓഫീസറായ 'മുകുന്ദ്' ആയാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. രജ് കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലിക്ക് തീയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ സായി പല്ലവിയാണ് നായികയായി എത്തുന്നത്. 

തമിഴ്നാട്ടില്‍ നിന്നുള്ള ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്‍റെ ബയോപിക്കാണ് ചിത്രം. 2014 ഏപ്രില്‍ 25ന് ദക്ഷിണ കശ്മീരിലെ ഒരു ഗ്രാമത്തില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍  മേജര്‍ മുകുന്ദ് വരദരാജന്‍ വീരമൃത്യു വരിക്കുകയായിരുന്നു. രാജ്യം അദ്ദേഹത്തിന് അശോക ചക്ര നല്‍കി ആദരിച്ചു.

ചിത്രത്തില്‍ മേജര്‍ മുകുന്ദിന്‍റെ ഭാര്യയായ ഇന്ദു റബേക്ക വര്‍ഗീസിന്‍റെ വേഷത്തിലാണ് സായി പല്ലവി എത്തുന്നത്. സായി പല്ലവിയുടെ ക്യാരക്ടര്‍ ടീസര്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ അണിയറക്കാര്‍ പുറത്തുവിട്ടു. റിയല്‍ ലൈഫിലെ ഇന്ദു റബേക്ക വര്‍ഗീസില്‍ നിന്നും സായി പല്ലവിയുടെ വേഷത്തിലേക്ക് മാറുന്ന രീതിയിലാണ് ടീസറിന്‍റെ തുടക്കം. 

നേരത്തെ ചിത്രത്തിന്‍റെ ആദ്യ ടീസര്‍ ഇറങ്ങിയപ്പോള്‍ മേജര്‍ മുകുന്ദിന്‍റെ ഭാര്യയായ ഇന്ദു റബേക്ക വര്‍ഗീസ് വളരെ വൈകാരികമായാണ് സോഷ്യല്‍ മീ‍ഡിയയില്‍ പ്രതികരിച്ചത്. അമരൻ..മരണമില്ലത്തവന്‍..ഇത് എങ്ങനെ പറയണമെന്ന് ഞാൻ ആയിരം തവണ ചിന്തിച്ചു, പക്ഷേ എല്ലായ്പ്പോഴും എന്നപോലെ ഞാൻ  ഹൃദയത്തെ അത് പറയാന്‍ പഠിപ്പിച്ചു.ഒരു ദശാബ്ദം കടന്നുപോയി എന്നാണ് അന്ന് ഇന്ദു എഴുതിയത്. 

ഇപ്പോൾ വെള്ളിത്തിരയിൽ അദ്ദേഹത്തിന്‍റെ സ്മരണയും ദേശസ്നേഹവും എന്നെന്നേക്കുമായി അനശ്വരമാകുന്ന സമയമാണിത്. ഞാൻ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നു.പക്ഷേ ഈ ആവേശം എന്നെന്നേക്കുമായി മായാത്ത സങ്കടവും അനന്തമായ സ്നേഹവും അടങ്ങാത്ത പ്രതീക്ഷയും ചേർന്നതാണ്-ഇന്ദു റബേക്ക വര്‍ഗീസ്  കൂട്ടിച്ചേര്‍ത്തു. 

44 രാഷ്ട്രീയ റൈഫിള്‍ ബറ്റാലിയനില്‍ ആയിരുന്നു മേജര്‍ മുകുന്ദ് വരദരാജന്‍ പ്രവര്‍ത്തിച്ചിരുന്നത്. സോണി പിക്ചേര്‍സും ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാക്കളാണ്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീതം. റങ്കൂൺ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രാജ്കുമാർ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മൂന്ന് കാലഘട്ടത്തിലെ നായകന്‍റെ അവസ്ഥ ചിത്രത്തില്‍ കാണിക്കുന്നുണ്ടെന്നാണ് വിവരം. അതില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായി എത്തുന്ന ഭാഗം ഉണ്ടെന്ന് നേരത്തെ വിവരം പുറത്തുവന്നിരുന്നു. ഇതിനായി മെലിഞ്ഞ് കൌമരക്കാരന്‍റെ ലുക്കില്‍ ശിവകാര്‍ത്തികേയന്‍  എത്തിയത് വാര്‍ത്തയായിരുന്നു.

ദി റിംഗ്സ് ഓഫ് പവർ: ' ക്യൂന്‍ മിറിയലിന്‍റെ പ്രയാണം', നടി സിന്തിയ അഭിമുഖം

ഷോലെ മുഴുവന്‍ സംവിധാനം ചെയ്തത് രമേഷ് സിപ്പിയല്ല; വെളിപ്പെടുത്തല്‍

Latest Videos
Follow Us:
Download App:
  • android
  • ios