Malayalam News Live: മഴയുടെ ശക്തി കുറയുന്നു, 9 ജില്ലകളിൽ യെല്ലോ അലർട്ട്

Malayalam news live 28 june 2024 breaking news 

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ പരക്കെ മഴ ഉണ്ടാകുമെങ്കിലും കഴിഞ്ഞ ദിവസങ്ങലിൽ പെയ്ത അത്ര മഴയ്ക്ക് ഇനി സാധ്യതയില്ല. വെള്ളക്കെട്ടും മഴദുരിതവും തുടരുന്ന സാഹചര്യത്തിൽ കോട്ടയത്തും, ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, ചേർത്തല,അമ്പലപ്പുഴ താലൂക്കുകളിലാണ് അവധി. വയനാട് അടക്കമുള്ള ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. പി എസ് സി പരീക്ഷകൾക്കും മാറ്റമില്ല. ഇന്ന് ഒരു ജില്ലയിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പില്ല. എറണാകുളം മുതൽ കാസർകോട് വരെയുള്ള ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്

7:45 AM IST

സിപിഎമ്മിന്‍റെ നിര്‍ണായക കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയിൽ

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയിൽ തുടങ്ങും. മൂന്നുദിവസമായി ചേരുന്ന യോഗത്തിൽ പാർട്ടിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തും. കേരളം, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കനത്ത തിരിച്ചടി നേരിട്ടത് ചർച്ചയാകും.  പൊളിറ്റ് ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രകമ്മിറ്റിയിൽ പ്രധാന ചർച്ച നടക്കുക. കേരളത്തിലെ പാർട്ടിയുടെ പ്രകടനത്തിൽ പൊളിറ്റ് ബ്യൂറോ കനത്ത നിരാശയാണ് രേഖപ്പെടുത്തിയത്.

7:45 AM IST

ടിപി കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവിന് നീക്കം; നിയമസഭയ്ക്ക് അകത്തും പുറത്തും ആയുധമാക്കാൻ പ്രതിപക്ഷം

ടിപി കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ നീക്കം തുടർന്നും നിയമസഭയ്ക്ക് അകത്തും പുറത്തും ആയുധമാക്കാൻ പ്രതിപക്ഷം. ശിക്ഷായിളവിന് ഒരു നീക്കവുമില്ലെന്ന് ആവർത്തിക്കുന്നതിനിടെ ഇന്നലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് തടിയൂരാൻ സർക്കാർ ശ്രമിച്ചിരുന്നു. സർക്കാർ അറിയാതെ ഉദ്യോഗസ്ഥർക്ക് മാത്രമായി ഇത്തരം നീക്കം നടത്താനാകില്ലെന്നാണ് പ്രതിപക്ഷ നിലപാട്.

7:45 AM IST

അസദുദ്ദീൻ ഒവൈസിയുടെ ദില്ലിയിലെ വസതിക്ക് നേരെ കരി ഓയിൽ ഒഴിച്ചു

എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയുടെ ദില്ലയിിലെ വസതിക്കുനേരെ അജ്ഞാതരുടെ ആക്രമണം. വസതിക്ക് നേരെ കരി ഓയിൽ ഒഴിച്ചു. വസതിക്ക് മുന്നില്‍ ജയ് ഇസ്രായേല്‍ എന്ന പോസ്റ്ററും പതിച്ചു.

7:44 AM IST

കനത്ത മഴയും ഇടിമിന്നലും; വെള്ളത്തിൽ മുങ്ങി ദില്ലി വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന് വീണ് 4 പരിക്ക്

രാജ്യതലസ്ഥാനത്ത് ശക്തമായ മഴയും ഇടിമിന്നലും. ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ദില്ലിയിലെ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഇതിനിടെ ശക്തമായ കാറ്റില്‍ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്ന് വീണു. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ അടിയില്‍ കുടുങ്ങി. മേല്‍ക്കൂര തകര്‍ന്ന് വീണ് നിരവധി വാഹനങ്ങളും തകര്‍ന്നു. 

7:45 AM IST:

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയിൽ തുടങ്ങും. മൂന്നുദിവസമായി ചേരുന്ന യോഗത്തിൽ പാർട്ടിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തും. കേരളം, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കനത്ത തിരിച്ചടി നേരിട്ടത് ചർച്ചയാകും.  പൊളിറ്റ് ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രകമ്മിറ്റിയിൽ പ്രധാന ചർച്ച നടക്കുക. കേരളത്തിലെ പാർട്ടിയുടെ പ്രകടനത്തിൽ പൊളിറ്റ് ബ്യൂറോ കനത്ത നിരാശയാണ് രേഖപ്പെടുത്തിയത്.

7:45 AM IST:

ടിപി കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ നീക്കം തുടർന്നും നിയമസഭയ്ക്ക് അകത്തും പുറത്തും ആയുധമാക്കാൻ പ്രതിപക്ഷം. ശിക്ഷായിളവിന് ഒരു നീക്കവുമില്ലെന്ന് ആവർത്തിക്കുന്നതിനിടെ ഇന്നലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് തടിയൂരാൻ സർക്കാർ ശ്രമിച്ചിരുന്നു. സർക്കാർ അറിയാതെ ഉദ്യോഗസ്ഥർക്ക് മാത്രമായി ഇത്തരം നീക്കം നടത്താനാകില്ലെന്നാണ് പ്രതിപക്ഷ നിലപാട്.

7:45 AM IST:

എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയുടെ ദില്ലയിിലെ വസതിക്കുനേരെ അജ്ഞാതരുടെ ആക്രമണം. വസതിക്ക് നേരെ കരി ഓയിൽ ഒഴിച്ചു. വസതിക്ക് മുന്നില്‍ ജയ് ഇസ്രായേല്‍ എന്ന പോസ്റ്ററും പതിച്ചു.

7:44 AM IST: