ഇതിലും വലിയ യാത്രയയപ്പില്ല, നന്ദി ദ്രാവിഡ്! ടി20 ലോകകപ്പ് നേട്ടത്തില്‍ ആവേശം അടക്കാനാവാതെ ആശാന്‍ - വീഡിയോ
വിരാട് കോലിയാണ് ദ്രാവിഡിനെ, ആഘോഷങ്ങളിലേക്ക് വിളിച്ചത്. അദ്ദേഹത്തിന്റെ കയ്യില്‍ കപ്പ് നല്‍കുകയും ചെയ്തു.
ബാര്‍ബഡോസ്: ടി20 ലോകകപ്പോടെ ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് നിന്നൊഴിയുമെന്ന് രാഹുല്‍ ദ്രാവിഡ് നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ ദ്രാവിഡിന് ലോകകപ്പ് കിരീടം സ്വന്തമാക്കാനുള്ള അവസാന അവസരമായിരുന്നത്. ലോകത്തെ മികച്ച ബാറ്റര്‍മാരിലൊരാളായി തിളങ്ങിയപ്പോള്‍ സ്വന്തമാക്കാന്‍ കഴിയാതിരുന്ന നേട്ടം എന്തായാലും പരിശീലകനായി ദ്രാവിഡിന് സ്വന്തമാക്കാനായി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഫൈനലിനിറങ്ങുമ്പോള്‍ ദ്രാവിഡിനെ കൂടി ഓര്‍ക്കണമെന്ന് പലരും ഓര്‍മിപ്പിച്ചുരുന്നു.
എന്തായാലും രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും ഒപ്പം ദ്രാവിഡും പടിയിറങ്ങുകയാണ്. അതും കിരിടനേട്ടത്തോടെ. എന്തായാലും കിരീടനേട്ടം ദ്രാവിഡ് മതിമറന്ന് ആഘോഷിച്ചു. അതും 2007 ഏകദിന ലോകകപ്പില്‍ തനിക്ക് കീഴിലിറങ്ങിയ ഇന്ത്യന്‍ ദയനീയമായി പരാജയപ്പെട്ട അതേ മണ്ണില്‍. അന്ന് ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യ പുറത്തായിരുന്നു. ടി20 ലോകകപ്പ് നേട്ടം ഇന്ത്യന്‍ താരങ്ങള്‍ ആഘോഷിക്കുമ്പോള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു ദ്രാവിഡ്.
വിരാട് കോലിയാണ് ദ്രാവിഡിനെ, ആഘോഷങ്ങളിലേക്ക് വിളിച്ചത്. അദ്ദേഹത്തിന്റെ കയ്യില്‍ കപ്പ് നല്‍കുകയും ചെയ്തു. ദ്രാവിഡിന് ആവേശം അടിക്കിപ്പിടിക്കാനായില്ല. കിരീടം മുകളിലേക്ക് ഉയര്‍ത്തിയ ദ്രാവിഡ് താരങ്ങളിലൊരാളായി ആഘോഷത്തില്‍ പങ്കുചേര്‍ന്നു. കോച്ചിംഗ് കരിയറില്‍ ദ്രാവിഡ് ഒരു ട്രോഫി എത്രത്തോളം ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ആഘോഷത്തില്‍ കാണാമായിരുന്നു. പിന്നീട് താരങ്ങളെല്ലാവരും ദ്രാവിഡിനെ എടുത്തുയര്‍ത്താനും മറന്നില്ല. വീഡിയോ കാണാം...
കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ദ്രാവിഡിന് ഐസിസി കിരീടങ്ങളൊന്നും ഉയര്‍ത്താനുള്ള ഭാഗ്യമുണ്ടായിട്ടില്ല. രണ്ടായിരത്തില്‍ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോല്‍വി, 2003 ലോകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോല്‍വി, ദ്രാവിഡ് നയിച്ച 2007ലാവട്ടെ ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. പിന്നീട് 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം നേടുമ്പോഴേക്കും ദ്രാവിഡ് ഏകദിനത്തില്‍ നിന്നും വിട്ടുനിന്നിരുന്നു.
ഇതാണ് നല്ല സമയം, ഒരുപാട് ആസ്വദിച്ചു! വിരമിക്കല്‍ പ്രസംഗത്തില്‍ വികാരധീനനായി രോഹിത് ശര്‍മ -വീഡിയോ
പരിശീലകനായും കിരീടത്തിനരികെ വരെയെത്താനെ ഇതുവരെ ദ്രാവിഡിനായിച്ചുള്ളൂ. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുകള്‍, ഏകദിന ലോകപ്പ് ഫൈനല്‍ ദ്രാവിഡും സംഘവും കപ്പിനരികെ വീണതിന് കണക്കില്ല. എന്നാല്‍ സ്ഥാനമൊഴിയുന്ന ദ്രാവിഡിന് കിരീടം കൊണ്ടൊരു യാത്രയയപ്പ് നല്‍കാന്‍ ഇന്ത്യന്‍ ടീമിനുമായി.