Asianet News MalayalamAsianet News Malayalam

ശുദ്ധ മനസ്സ് കൊണ്ട് പലതും പറഞ്ഞ് കുടുങ്ങിയിട്ടുണ്ട്, സജി ചെറിയാന് തിരുത്താൻ സമയം കൊടുക്കാം: മന്ത്രി ശിവൻകുട്ടി

എന്തുകൊണ്ട് സജി ചെറിയാൻ തിരുത്തിയില്ലെന്ന ചോദ്യത്തിന് അദ്ദേഹത്തിന് പനി ആണെന്നും നിയമസഭയിലും മന്ത്രിസഭാ യോഗത്തിലും വന്നില്ലെന്നും ശിവൻകുട്ടി മറുപടി നൽകി

lets give him time to correct minister v sivankutty about saji cherian's remark on sslc passed students
Author
First Published Jul 3, 2024, 2:52 PM IST

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ തെറ്റ് പറ്റിയാൽ തിരുത്തുന്നയാളാണെന്ന്  മന്ത്രി വി ശിവൻകുട്ടി. ശുദ്ധമനസ് കൊണ്ട് പറഞ്ഞു പോകുന്നതാണ്. എന്തുകൊണ്ട് സജി ചെറിയാൻ തിരുത്തിയില്ലെന്ന ചോദ്യത്തിന് അദ്ദേഹത്തിന് പനി ആണെന്നും നിയമസഭയിലും മന്ത്രിസഭാ യോഗത്തിലും വന്നില്ലെന്നും ശിവൻകുട്ടി മറുപടി നൽകി. 10ാം ക്ലാസ് പാസായവർക്ക് എഴുത്തും വായനയും അറിയില്ലെന്ന സജി ചെറിയാന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. 

മന്ത്രി സജി ചെറിയാൻ പറഞ്ഞത് സത്യമല്ലെന്ന് ശിവൻകുട്ടി പറഞ്ഞു. ശുദ്ധ മനസ്സ് കൊണ്ടാണ് പലതും പറയുന്നത്. പണ്ടും പലതും അങ്ങനെ പറഞ്ഞ് കുടുങ്ങിയിട്ടുണ്ട്. തിരുത്താൻ സമയം കൊടുക്കാമെന്നും ശിവൻകുട്ടി പറഞ്ഞു. ആര്യാ രാജേന്ദ്രന് എതിരെ ഉയർന്ന വിമർശനങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ചർച്ചകൾ നടക്കുകയാണെന്നായിരുന്നു മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം. ജില്ലാ കമ്മിറ്റിയിൽ ഉയർന്ന ചർച്ചകളെ കുറിച്ച് താൻ പറയുന്നില്ല. പക്ഷെ പുറത്ത് വന്ന വാർത്തകൾ ശരിയല്ല. ചില മാധ്യമങ്ങൾ മനഃപൂർവം വാർത്തയുണ്ടാക്കുന്നുവെന്നും ശിവൻകുട്ടി പ്രതികരിച്ചു. 

തിരുവനന്തപുരത്ത് ദേശീയപാതയിലെ തുടർച്ചയായ അപകടങ്ങൾ യോഗം ചേർന്ന് വിലയിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. പ്ലസ് വൺ പ്രവേശനം സംബന്ധിച്ചുള്ള ചോദ്യത്തിന് എല്ലാവരും ഹാപ്പിയാണെന്നും എല്ലാ പ്രശ്നവും പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. 

'പണ്ടൊക്കെ 210 നേടാൻ ബുദ്ധിമുട്ടായിരുന്നു, ഇപ്പോൾ 10-ാം ക്ലാസ് ജയിച്ച പലർക്കും എഴുത്തും വായനയും അറിയില്ല'

ആലപ്പുഴയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് സജി ചെറിയാൻ പത്താം ക്ലാസ് പാസ്സായവർക്ക് എഴുത്തും വായനയും അറിയില്ലെന്ന് പറഞ്ഞത്. ജയിച്ചവരിൽ നല്ലൊരു ശതമാനത്തിനും എഴുതാനോ വായിക്കാനോ അറിയില്ല. പണ്ടൊക്കെ എസ്എസ്എൽസിക്ക് 210 മാർക്ക് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ എല്ലാവരും ജയിക്കുകയാണ്. ആരെങ്കിലും എസ്എസ്എൽസി തോറ്റാൽ സർക്കാറിന്റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയ പാർട്ടികൾ സമരത്തിനിറങ്ങും. അതുകൊണ്ടുതന്നെ എല്ലാവരെയും ജയിപ്പിക്കുകയാണ് സർക്കാറിന് നല്ല കാര്യമെന്നും സജി ചെറിയാൻ പറഞ്ഞു.

ഈ പ്രവണത നല്ലതല്ലെന്ന് പറഞ്ഞ പുതിയ വിദ്യാഭ്യാസ മന്ത്രി മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രകൃതിയോടുള്ള ഇണങ്ങി ജീവിതം കുറഞ്ഞതിനാൽ കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാതായി. ഇപ്പോൾ തുടങ്ങിയാൽ പൂട്ടാത്ത സ്ഥാപനം മദ്യവിൽപന ശാലയും ആശുപത്രിയുമാണ്. ഈ സ്ഥാപനങ്ങൾ നാൾക്കുനാൾ പുരോ​ഗമിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

ഹിജാബിന് പിന്നാലെ ടീഷർട്ടും ജേഴ്സിയും കീറിയ ഡിസൈനുള്ള ജീൻസും നിരോധിച്ചു; ഡ്രസ് കോഡുമായി മുംബൈയിലെ കോളേജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios