സ്ലൈഡിംഗ് ഡോറുകൾ ഊരിമാറ്റിയേക്കും! പക്ഷേ സുസുക്കി സ്‍പാഷ്യ ഇന്ത്യയിലെത്തുക കൊതിപ്പിക്കും വിലയിൽ!

ഗ്രാൻഡ് വിറ്റാരയുടെ 7 സീറ്റർ പതിപ്പും സുസുക്കി സ്‌പേഷ്യയെ അടിസ്ഥാനമാക്കിയുള്ള മൂന്ന്-വരി കോംപാക്റ്റ് എംപിവിയുമാണ് വരാനിരിക്കുന്ന രണ്ട് പ്രധാന മോഡലുകൾ. ആദ്യത്തെ മോഡലായ ഗ്രാൻഡ് വിറ്റാരയുടെ 7 സീറ്റർ പതിപ്പ് 2025-ഓടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാമത്തെ മോഡലായ സുസുക്കി സ്‌പേഷ്യയെ അടിസ്ഥാനമാക്കിയുള്ള മൂന്ന്-വരി കോംപാക്റ്റ് എംപിവി 2026-ൽ അരങ്ങേറാനിടയുണ്ട്. 

Details of upcoming Maruti Suzuki 7 seater SUV and Suzuki Spacia based MPV

ന്ത്യൻ വാഹന വിപണിയിലെ നേതൃസ്ഥാനം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ, വരും വർഷങ്ങളിൽ യുവി (യൂട്ടിലിറ്റി വെഹിക്കിൾ) ഉൽപ്പന്ന ശ്രേണി ശക്തിപ്പെടുത്താൻ മാരുതി സുസുക്കി പദ്ധതിയിടുന്നു. ഗ്രാൻഡ് വിറ്റാരയുടെ 7 സീറ്റർ പതിപ്പും സുസുക്കി സ്‌പേഷ്യയെ അടിസ്ഥാനമാക്കിയുള്ള മൂന്ന്-വരി കോംപാക്റ്റ് എംപിവിയുമാണ് വരാനിരിക്കുന്ന രണ്ട് പ്രധാന മോഡലുകൾ. ആദ്യത്തെ മോഡലായ ഗ്രാൻഡ് വിറ്റാരയുടെ 7 സീറ്റർ പതിപ്പ് 2025-ഓടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാമത്തെ മോഡലായ സുസുക്കി സ്‌പേഷ്യയെ അടിസ്ഥാനമാക്കിയുള്ള മൂന്ന്-വരി കോംപാക്റ്റ് എംപിവി 2026-ൽ അരങ്ങേറാനിടയുണ്ട്. അതേസമയം വരാനിരിക്കുന്ന ഈ മോഡലുകളെക്കുറിച്ചും അവയുടെ ലോഞ്ച് ടൈംലൈനെക്കുറിച്ചും മാരുതി സുസുക്കിയിൽ നിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും ഇല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

അതേസമയം വരാനിരിക്കുന്ന മാരുതി സുസുക്കി 7-സീറ്റർ എസ്‌യുവി (Y17 എന്ന കോഡ് നാമം) അതിൻ്റെ പ്ലാറ്റ്‌ഫോമും സവിശേഷതകളും പവർട്രെയിനും അഞ്ച് സീറ്റുള്ള സഹോദര മോഡലുകളുമായി പങ്കിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. ഗ്രാൻഡ് വിറ്റാര നിലവിൽ 1.5L, 4-സിലിണ്ടർ K15C മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനും 1.5L, 3-സിലിണ്ടർ ശക്തമായ ഹൈബ്രിഡ് പെട്രോൾ സെറ്റപ്പിലും ലഭ്യമാണ്. ഗ്രാൻഡ് വിറ്റാര അടിസ്ഥാനമാക്കിയുള്ള മൂന്ന്-വരി എസ്‌യുവി 6, 7 സീറ്റ് ലേഔട്ടുകളിൽ നൽകാമെന്ന് അഭ്യൂഹമുണ്ട്. 5-സീറ്റർ സഹോദരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, 7-സീറ്റർ എസ്‌യുവി തീർച്ചയായും ദൈർഘ്യമേറിയതായിരിക്കും. കൂടാതെ കുറച്ച് സൗന്ദര്യവർദ്ധക മാറ്റങ്ങളും ഉണ്ടായിരിക്കാം. പുതിയ മാരുതി സുസുക്കി 7 സീറ്റർ എസ്‌യുവിക്ക് 15 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും എക്സ്-ഷോറൂം വില. ഇത് മഹീന്ദ്ര XUV700, MG ഹെക്ടർ പ്ലസ്, ടാറ്റ സഫാരി, ഹ്യുണ്ടായ് അൽകാസർ എന്നിവയ്‌ക്കെതിരെ മത്സരിക്കും.

സുസുക്കി സ്‌പേഷ്യ അടിസ്ഥാനമാക്കിയുള്ള മിനി എംപിവിയും മാരുതി സുസുക്കി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. കമ്പനിയുടെ ഉൽപ്പന്ന നിരയിൽ, ഇത് എർട്ടിഗയ്ക്ക് താഴെയായി സ്ഥാനം പിടിക്കുകയും റെനോ ട്രൈബറുമായി മത്സരിക്കുകയും ചെയ്യും. വൈഡിബിഎന്ന കോഡുനാമത്തിൽ വരാനിരിക്കുന്ന മാരുതി സുസുക്കി 7-സീറ്റർ എംപിവിയ്ക്ക് സുസുക്കി സ്‍പേഷ്യയ്ക്ക് സമാനമായ ബോക്‌സി ലുക്ക് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. സ്ലൈഡിംഗ് റിയർ ഡോറുമായി വരുന്ന ജപ്പാൻ-സ്പെക് സ്പേഷ്യയിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിൽ ഈ പുതിയ സബ്-4 മീറ്റർ എംപിവിക്ക് മത്സരാധിഷ്ഠിത വില കൈവരിക്കുന്നതിന് പരമ്പരാഗത ഹിംഗഡ് യൂണിറ്റുകൾ ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. ജപ്പാനിൽ സ്‌പേഷ്യയ്ക്ക് 660 സിസി എഞ്ചിനാണ് ഹൃദയം. ഇവിടെ, പുതിയ സ്വിഫ്റ്റ് ഹാച്ച്ബാക്കിന് കരുത്തേകുന്ന 1.2L Z-സീരീസ് പെട്രോൾ എഞ്ചിൻ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios