Asianet News MalayalamAsianet News Malayalam

റോഡിലെ ഗട്ടറിൽ ഇറങ്ങി കെഎസ്ആർടിസി ബസിൻെറ ഡോർ തനിയെ തുറന്നു, റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് പരിക്ക്

വിദ്യാര്‍ത്ഥി റോഡിലേക്ക് തെറിച്ച് വീണിട്ടും ബസ് നിര്‍ത്താതെ പോയി. 750 മീറ്റർ മുന്നോട്ട് പോയ ശേഷമാണ് യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് ബസ് നിർത്തിയത്

ksrtc bus door automatically opened while going in heavy speed through road pothole plustwo student fell on the road and got injured
Author
First Published Jul 5, 2024, 3:32 PM IST | Last Updated Jul 5, 2024, 4:13 PM IST

തിരുവനന്തപുരം: കാട്ടാക്കടയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് പ്ലസ് ടു വിദ്യാർത്ഥിക്ക് പരിക്കേറ്റു. തിരുമല എ എം എച്ച് സ്കൂളിലെ പ്ലസ് ടു വിദ്യാർഥി സന്ദീപിന്‍റെ കൈവിരലുകൾക്കും ഇടുപ്പിനും  ഇടതു കൈയ്ക്കുമാണ് പരിക്കേറ്റത്.അമിത വേഗതയിൽ പോയ ബസ്  ഗട്ടറിൽ പതിച്ചു വാതില് തനിയേ തുറന്നാണ് അപകടമുണ്ടായത്.

രാവിലെ എട്ടരക്ക് പൊട്ടൻകാവ് സ്റ്റോപ്പിൽ നിന്നും സ്കൂളിലേക്ക് പോകാനായി ബസിൽ കയറിയതായിരുന്നു സന്ദീപ് . അമിത വേഗതയിലായിരുന്ന ബസ് അന്തിയൂർ  കോണം പാലം കഴിഞ്ഞതോടെ  ഗട്ടറിൽ പതിച്ചു. ഗട്ടറിൽ പതിച്ചതോടെ വാതില് തനിയെ തുറന്നു സന്ദീപ് റോഡിലേക്ക് തെറിച്ചു വീണു. ഇതിനുപിന്നാലെ വാതിൽ അടയുകയും ചെയ്തു. ആളുകൾ ബഹളം വച്ചിട്ടും നിർത്താതെ പോയ വെള്ളറട ഡിപ്പോയിലെ ബസ് 750 മീറ്റർ കഴിഞ്ഞാണ് നിന്നത്ത്.

തുടർന്ന് യാത്രക്കാരുടെ സഹായത്തോടെയാണ്  സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് യാത്രക്കാര്‍ ആരോപിച്ചു.സന്ദീപിന്‍റെ കൈവിരലുകൾക്കും ഇടുപ്പിനും  ഇടതു കൈയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇടുപ്പിൽ രണ്ടു തുന്നൽ ഉണ്ട്. റോഡിൽ ഉരഞ്ഞ് ഇടതു കൈയുടെ തൊലി പൊട്ടിയിട്ടുണ്ട്. സന്ദീപിന്‍റെ പിതാവ് സതീഷ് കുമാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

'ജനങ്ങളെ അകറ്റുന്ന ശൈലികളെല്ലാം മാറ്റും, അത് മുഖ്യമന്ത്രിയുടെ ശൈലി എന്ന് വ്യാഖ്യാനിക്കണ്ട; എംവി ഗോവിന്ദൻ

 

Latest Videos
Follow Us:
Download App:
  • android
  • ios