ജീവനക്കാർക്ക് കൊവിഡ്, കൂത്തുപറമ്പ് ഫയർസ്റ്റേഷൻ അടച്ചു
കണ്ണൂരില്‍ ഇന്ന് 44 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂത്തുപറമ്പ് ഫയർഫോഴ്സ് സ്റ്റേഷനിലെ 4 പേർക്കൊപ്പം കണ്ണൂരിൽ ഡിഫൻസ് സെക്യൂരിറ്റി കോർപ്പ്സിലെ 10 പേർക്കും രോഗം ബാധിച്ചു.
കണ്ണൂര്‍: ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂത്തുപറമ്പ് ഫയർസ്റ്റേഷൻ അടച്ചു. ഞായറാഴ്ച്ച വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ജീവനക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അടിയന്തര സാഹചര്യത്തിൽ മട്ടന്നൂർ, പാനൂർ, തലശ്ശേരി ഫയർഫോഴ്സിന്‍റെ സേവനം മേഖലയിൽ ലഭ്യമാക്കും.
കണ്ണൂരില്‍ ഇന്ന് 44 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂത്തുപറമ്പ് ഫയർഫോഴ്സ് സ്റ്റേഷനിലെ 4 പേർക്കൊപ്പം കണ്ണൂരിൽ ഡിഫൻസ് സെക്യൂരിറ്റി കോർപ്പ്സിലെ 10 പേർക്കും രോഗം ബാധിച്ചു. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 11 പേർ ഇതര സംസ്ഥാനത്ത് നിന്നും 9 പേർ വിദേശത്ത് നിന്നും എത്തിയതാണ്. ഇന്ന് പുതിയ 10 കേസുകൾ കൂടി ഉണ്ടായതോടെ കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപ്സിലെ 41 പേർക്ക് ഇതുവരെ രോഗം ബാധിച്ചു.