Asianet News MalayalamAsianet News Malayalam

'ആനക്കപ്പലിൽ' ഇത്രയും കുറഞ്ഞ ചെലവിൽ യാത്ര! 5 മണിക്കൂർ സകല ലക്ഷ്വറിയും, ക്രൂസിൽ വമ്പൻ യാത്രയുമായി കെഎസ്ആർടിസി

രസകരമായ ഗെയിം, ഡി ജെ മ്യൂസിക്, വിഷ്വലൈസിങ് ഇഫക്ട്‌സ്, പ്ലെ തിയേറ്റർ, ഫോർ സ്റ്റാർ ഡിന്നർ എന്നീ വിവിധങ്ങളായ പ്രോഗ്രാമുകൾ ക്രൂയിസിലുണ്ട്

KSRTC provides an opportunity to travel on a luxury cruise
Author
First Published Oct 15, 2024, 3:46 PM IST | Last Updated Oct 15, 2024, 3:46 PM IST

തിരുവനന്തപുരം: ചുരുങ്ങിയ ചെലവിൽ ആഡംബര ക്രൂസിൽ യാത്ര ചെയ്യാൻ അവസരം ഒരുക്കി കെഎസ്ആർടിസി. ഒക്ടോബർ 20ന് രാവിലെ 5.30 ന് കണ്ണൂരിൽ നിന്നാണ് യാത്ര പുറപ്പെടുന്നത്. ക്രൂയ്സിൽ കയറി അഞ്ച് മണിക്കൂർ ആഴക്കടലിൽ യാത്ര ചെയ്യാം. രസകരമായ ഗെയിം, ഡി ജെ മ്യൂസിക്, വിഷ്വലൈസിങ് ഇഫക്ട്‌സ്, പ്ലെ തിയേറ്റർ, ഫോർ സ്റ്റാർ ഡിന്നർ എന്നീ വിവിധങ്ങളായ പ്രോഗ്രാമുകൾ ക്രൂയിസിൽ ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 20 ന് രാവിലെ അഞ്ച് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തും.  മുതിർന്നവർക്ക് 4590 രൂപയും 10 വയസ് വരെയുള്ള കുട്ടികൾക്ക് 2280 രൂപയുമാണ് ചാർജ്. ഫോൺ: 8089463675, 9497007857.

അതേസമയം, കെഎസ്ആർടിസിയുടെ ലാഭക്കണക്ക്  മന്ത്രി കെ ബി ​ഗണേഷ് കുമാർ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് 85 ശതമാനം ഡിപ്പോകളും പ്രവ‍ർത്തന ലാഭത്തിലെത്തിയെന്ന് മന്ത്രി സഭയിൽ അറിയിച്ചു. ഒൻപത് കോടി രൂപയാണ് ഡിപ്പോകളുടെ ടാർജറ്റ്. ലാഭത്തിലേക്ക് എത്തിക്കാൻ ജീവനക്കാർ പരമാവധി ശ്രമിക്കുന്നുണ്ട്. ബസുകൾ ഘട്ടം ഘട്ടമായി സിഎൻജിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലേക്ക് ചെറിയ ബസുകൾ വാങ്ങാനുള്ള ടെൻഡർ വിളിച്ചു. ധനവകുപ്പ് 93 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി.  

പെരുമ്പാവൂരിൽ കെഎസ്ആർടിസിയുടെ പെട്രോൾ പമ്പ് ഉടൻ ഉദ്ഘാടനം ചെയ്യും. പുതിയ 10 പെട്രോൾ പമ്പുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും നൽകാൻ സാധിച്ചു. പിഎഫ് ക്ലോഷർ, എൻപിഎസ്, പെൻഷൻ ഫണ്ട്, സഹകരണ സൊസൈറ്റിക്ക് നൽകാനുള്ള പണം എല്ലാം ചേർത്ത് ഡിസംബർ മുതൽ ഇതുവരെ 883 കോടി രൂപ അടച്ചുതീർത്തു. നേട്ടങ്ങൾ കൈവരിക്കുന്ന ജീവനക്കാർക്ക് ഇൻസെൻ്റീവ് അടക്കം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ലോകം കാണാൻ ആഗ്രഹിക്കുന്നു! ട്രെന്‍ഡിംഗ് ലിസ്റ്റിലെ ആദ്യ 10ൽ കേരളത്തിന്‍റെ സർപ്രൈസ് എൻട്രി

ഇനി പഠനം മാത്രമല്ല ഈ ക്ലാസ് റൂമുകളിൽ, വയറിങ്, പ്ലംബിങ് മുതൽ കളിനറി സ്‌കിൽസ് വരെ; ക്രിയേറ്റീവ് ആകാൻ കേരളം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios