Asianet News MalayalamAsianet News Malayalam

'സ്ക്രിപ്റ്റ് മുഴുവന്‍ ഞാന്‍ കേട്ടു'; മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് ജോബി ജോര്‍ജ്

അടുത്ത മാസം ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം. ഒരുങ്ങുക വന്‍ ബജറ്റില്‍

joby george about mammootty mohanlal mahesh narayanan upcoming movie
Author
First Published Oct 15, 2024, 5:36 PM IST | Last Updated Oct 15, 2024, 5:36 PM IST

മലയാളി സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം. നവംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇനിയും എത്തിയിട്ടില്ല. മമ്മൂട്ടി കമ്പനിയും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ തിരക്കഥയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്.

താന്‍ നിര്‍മ്മിച്ച ഷൈലോക്ക് എന്ന ചിത്രത്തിന് ശേഷം മുഴുവനായും ഇരുന്ന് കേട്ട തിരക്കഥ ഈ ചിത്രത്തിന്‍റേതാണെന്ന് ജോബി ജോര്‍ജ് പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജോബി ജോര്‍ജിന്‍റെ പ്രതികരണം. ഷൈലോക്കിന് ശേഷം ഞാന്‍ സ്ക്രിപ്റ്റ് മുഴുവന്‍ കേട്ടത് ഇനി മമ്മൂക്കയുടെ വരാന്‍ പോകുന്ന പടമാണ്. അത് ഞാനല്ല പ്രൊഡ്യൂസ് ചെയ്യുന്നത്. പക്ഷേ മഹേഷ് നാരായണന്‍- മമ്മൂട്ടി- മോഹന്‍ലാല്‍ പടത്തിന്‍റെ സ്ക്രിപ്റ്റ് കേട്ടതാണ്. അതൊരു ബ്രില്യന്‍റ് മൂവിയാണ്. അതൊരു വലിയ സിനിമയായി മാറും എന്നാണ് എനിക്ക് തോന്നിയത്. ഞാന്‍ അത് മൊത്തം ഇരുന്ന് കേട്ടതാണ്, ജോബി ജോര്‍‍ജ് പറയുന്നു.

2013 ലാണ് മോഹന്‍ലാലും മമ്മൂട്ടിയും ബിഗ് സ്ക്രീനില്‍ അവസാനമായി ഒരുമിച്ച് എത്തിയത്. രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തില്‍ താനായിത്തന്നെ ഒരു സീനില്‍ മോഹന്‍ലാല്‍ വന്നുപോവുകയായിരുന്നു. എന്നാല്‍ തുല്യ പ്രാധാന്യമുള്ള റോളുകളില്‍ ഇരുവരും അവസാനമെത്തിയത് ജോഷി സംവിധാനം ചെയ്ത ട്വന്‍റി 20 യില്‍ ആണ്. 2008 ലാണ് ഈ ചിത്രം എത്തിയത്. 80 കോടിയോളം നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കപ്പെടുന്ന ചിത്രമാണ് ഇത്. 

ALSO READ : ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍; 'ഒരു വടക്കൻ തേരോട്ടം' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios