ആശ്വാസമാവുക 21,000 വ്യാപാരികള്‍ക്ക്, കുടിശിക ഒറ്റത്തവണ തീർപ്പാക്കാം; നികുതി നിയമ ഭേദഗതി ബില്‍ പാസ്സാക്കി

 ബില്ല് നിയമമാകുന്നതോടെ മനഃപൂര്‍വമല്ലാത്ത കാരണത്താല്‍ നികുതി കുടിശ്ശിക നിയമ നടപടികള്‍ക്ക് വിധേയരായിട്ടുള്ള 21,000 ല്‍ പരം വ്യാപാരികള്‍ക്ക് ആംനസ്റ്റി പദ്ധതി പ്രയോജനം ലഭ്യമാകും.

kerala assembly passes tax law amendment bill says minister kn balagopal

തിരുവനന്തപുരം: സംസ്ഥാനത്തെ 21,000 വ്യാപാരികള്‍ക്ക് ആശ്വാസകരമാകുന്ന നികുതി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയ്ക്ക് നിയമ പ്രാബല്യം നല്‍കുന്ന നികുതി നിയമ ഭേദഗതി ബില്‍ നിയമസഭ പാസ്സാക്കി.   ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബില്‍ നിയമസഭയിൽ അവതരിപ്പിച്ചു. 2024-ലെ കേരള ടാക്സേഷന്‍ നിയമ (ഭേഗദതി) ബില്ലാണ് നിയമസഭ പാസ്സാക്കിയത്.  ഈ ബില്ല് നിയമമാകുന്നതോടെ മനഃപൂര്‍വമല്ലാത്ത കാരണത്താല്‍ നികുതി കുടിശ്ശിക നിയമ നടപടികള്‍ക്ക് വിധേയരായിട്ടുള്ള 21,000 ല്‍ പരം വ്യാപാരികള്‍ക്ക് ആംനസ്റ്റി പദ്ധതി പ്രയോജനം ലഭ്യമാകും.

നിര്‍ദിഷ്ട സമയത്തിന് ശേഷം ഇന്‍പുട്ട് ടാക്സ് ക്രഡിറ്റ് എടുത്തവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കുന്ന വ്യവസ്ഥയും ബില്ലിലുണ്ട്.  ജി.എസ്.ടി നോട്ടീസുകളുടെ സമയപരിധി (സെക്ഷന്‍ 74 എ നോട്ടീസ്) ഏകീകരിച്ച് മൂന്നര വര്‍ഷമാക്കി.  ട്രിബ്യൂണല്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളും ബില്ലിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇ.എന്‍.എയുടെ (എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍) നികുതി അവകാശം സംസ്ഥാന നികുതിയില്‍ തന്നെ നിലനിര്‍ത്തുന്നതിനായി, ഇ.എന്‍.എ ജി.എസ്.ടിയ്ക്ക് പുറത്താണെന്ന് വ്യക്തമാക്കുന്ന ഭേഗദതിയും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

ജി.എസ്.ടിയ്ക്ക് പുറത്തുള്ള രണ്ട് സെക്ഷനുകള്‍ കൂടി ഈ ബില്ലിലുണ്ട്.  ആംനസ്റ്റിയിലെ ചില കാര്യങ്ങള്‍ വ്യക്തത വരുത്തുന്നതിനാണിവ.  2008-ലെ ഫിനാന്‍സ് ആക്ട് വഴി കൊണ്ടുവന്ന സോഷ്യല്‍ സെക്യൂരിറ്റി സെസ്സ്, അസെസ്സ്മെന്റില്‍ വിനിയോഗിക്കാത്ത പെനാല്‍റ്റി (50000 രൂപയില്‍ താഴെയുള്ള നികുതിയോ സര്‍ചാര്‍ജ്ജോ ആയി ബന്ധപ്പെട്ടത്) ഒഴിവാക്കുന്നത് സംബന്ധിച്ച് 2024-ലെ ആംനസ്റ്റി നിയമത്തിലെ ഭേഗദതി.

Read More :  കേരളത്തിൽ 2 ജില്ലകളിൽ തീരപ്രദേശങ്ങളിൽ റെഡ് അലർട്ട്; ശക്തമായ തിരമാലക്കും കള്ളക്കടലിനും സാധ്യത, ജാഗ്രത നിർദ്ദേശം

Latest Videos
Follow Us:
Download App:
  • android
  • ios