കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്; മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി; നാലാം പ്രതിയെ വെറുതെ വിട്ടു

 എട്ട് വർഷം ജയിലിൽ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് പ്രതികൾ കോടതിയോട് അപേക്ഷിച്ചിരിക്കുന്നത്.

Kollam Collectorate Blast Case verdict out Court finds three accused guilty fourth accused was acquitted

കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസിൽ ഒന്ന് മുതൽ 3 വരെയുള്ള പ്രതികൾ‌ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി. അബ്ബാസ് അലി, ഷംസൂൺ കരിം രാജ, ദാവൂദ് സുലൈമാൻ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. നാലാം പ്രതി ഷംസുദ്ദിനെ കോടതി വെറുതെ വിട്ടു. എട്ട് വർഷം ജയിലിൽ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് പ്രതികൾ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2016 ജൂൺ 15നായിരുന്നു സംഭവം.

ഒക്ടോബർ 29 ന് വിധി പറയാൻ നിശ്ചയിച്ചിരുന്നെങ്കിലും പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളിലും സാക്ഷിമൊഴികളിലും കോടതി കൂടുതൽ വ്യക്തത തേടുകയായിരുന്നു. വീണ്ടും വാദം കേട്ട ശേഷമാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയാൻ തീരുമാനിച്ചത്. 2016 ജൂണ്‍ 15നായിരുന്നു മുന്‍സിഫ് കോടതിക്കു സമീപം കിടന്ന തൊഴില്‍ വകുപ്പിന്റെ ഉപയോഗിക്കാത്ത ജീപ്പില്‍ ചോറ്റുപാത്രത്തില്‍ ബോംബുവച്ച് സ്‌ഫോടനം നടത്തിയത്. അബ്ബാസ് അലി, ഷംസൂണ്‍ കരിം രാജ, ദാവൂദ് സുലൈമാന്‍, ഷംസുദ്ദീന്‍  എന്നിവരായിരുന്നു കേസിലെ പ്രതികള്‍. നിരോധിത സംഘടനയായ ബേസ്മൂവ്‌മെൻ്റിൻ്റെ പ്രവർത്തകരാണ് തമിഴ്‌നാട് മധുര സ്വദേശികളായ പ്രതികൾ.

നാലാം പ്രതി ഷംസുദ്ദീനെ മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും. ഇസ്രത്ത് ജഹാൻ കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിലാണ് സ്ഫോടനമെന്നായിരുന്നു പൊലീസിൻ്റെ കണ്ടെത്തൽ. 8 വർഷം ജയിലിൽ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും  പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടു. കേസിൻ്റെ വിചാരണക്കിടെ അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios