'ഏറെ ആ​ഗ്രഹിച്ച ജോലിയാണ്, സന്തോഷമുണ്ട്'; ചരിത്രത്തിലിടം നേടി സിജി; സംസ്ഥാനത്തെ ആദ്യ വനിത ഡഫേദാർ ആലപ്പുഴയില്‍

സംസ്ഥാനത്തെ ആദ്യ വനിത ഡഫേദാറായി ചരിത്രത്തിലിടം പിടിച്ച് ചേർത്തലക്കാരി സിജി. 

keralas first woman dafedar appointed Alappuzha collect orate

ആലപ്പുഴ: സംസ്ഥാനത്തെ ആദ്യ വനിത ഡഫേദാറായി ചരിത്രത്തിലിടം പിടിച്ച് ചേർത്തലക്കാരി സിജി. വെളള ചുരിദാറും ഔദ്യോ​ഗിക ക്രോസ്ബെൽറ്റും ധരിച്ച വനിത ഡഫേദാറെ ഇനി ആലപ്പുഴ കളക്ടറേറ്റിൽ കാണാം. നിലവിലെ ഡഫേദാർക്ക് സ്ഥാനക്കയറ്റം ലഭിച്ചതോടെയാണ് സിജി ജോലിയിൽ പ്രവേശിച്ചത്. 2005ൽ സ്പോർട്സ് ക്വോട്ടയിൽ റെവന്യൂ ഡിപ്പാർട്ട്മെന്റിലാണ് സിജി ജോലിയിൽ പ്രവേശിച്ചത്. 

ഉത്തരവാദിത്വമുള്ള ജോലിയാണ്. രാവിലെ വന്നു കഴിഞ്ഞാൽ കളക്ടർ പോകുന്നത് വരെ നമ്മൾ ഇവിടെ കാണണം. ഓഫീസ് കാര്യങ്ങളെല്ലാം നോക്കണം. പബ്ലിക് വരുന്ന സമയത്ത് അവർക്കെന്താണ് സഹായം വേണ്ടതെന്ന് ചോദിച്ച് സാറിനെ അറിയിക്കണം. ഡഫേദാറുടെ ജോലിയിങ്ങനെയെന്ന് സിജി. പഴയൊരു സ്പോർട്സ് താരം കൂടിയാണ് സിജി. ഇന്റർനാഷണൽ പവർലിഫ്റ്ററാണ്. ജിവി രാജ അവാർഡ് ജേതാവാണ്. ആ​ഗ്രഹിച്ച ജോലിയിൽ സന്തോഷമായി മുന്നോട്ട് പോകുന്നുവെന്ന് സിജി കൂട്ടിച്ചേർക്കുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios