തുലാവർഷം 'തകർത്തില്ല', വടക്കൻ കേരളത്തിലുള്ളവർ പ്രത്യേകം ശ്രദ്ധിക്കുക, രാത്രിയും പകലും ചൂട് കൂടും

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കഴിഞ്ഞ 3 ദിവസവും ഉയർന്ന ചൂട് രേഖപെടുത്തിയത് കണ്ണൂർ എയർപോർട്ടിലാണ്

Kerala temperatures rise latest news North Kerala should be careful day and night Libra Year Tula Varsham

കോഴിക്കോട്: തുലാവർഷം ദുർബലമായതോടെ സംസ്ഥാനത്ത് പകലും രാത്രിയും താപനിലയിൽ വർധനവ്. വടക്കൻ കേരളത്തിലാണ് ചൂട് ഏറ്റവും കഠിനമായിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കഴിഞ്ഞ 3 ദിവസവും ഉയർന്ന ചൂട് രേഖപെടുത്തിയത് കണ്ണൂർ എയർപോർട്ടിലാണ്. ഇവിടെ 36.7&36.8°c യാണ് ചൂട് രേഖപ്പെടുത്തയത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തന്നെ ഓട്ടോമാറ്റിക് സ്റ്റേഷനുകളിൽ കഴിഞ്ഞ 3-4 ദിവസങ്ങളിലായി 35-40°c ഇടയിലാണ് ഉയർന്ന ചൂട് രേഖപെടുത്തുന്നത്. വടക്കൻ കേരളത്തിലാണ് കൂടുതൽ വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നത്.

മഴ കനക്കും, അടുത്ത മൂന്ന് ദിവസം ജാഗ്രത വേണം; ഇടിമന്നലോടെ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ബംഗാൾ ഉൾകടലിൽ ഇന്നലെ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്തത്തിൽ നാളെ കഴിഞ്ഞ് കേരളത്തിൽ മഴ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ നിലവിലെ വരണ്ട അന്തരീക്ഷ സ്ഥിതിയിൽ മാറ്റം ഉണ്ടായേക്കും. മറ്റന്നാൾ മുതൽ തുലാവർഷ മഴ ചെറുതായി സജീവമാകാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ കാലാവസ്ഥ വകുപ്പിൽ നിന്നും പുറത്തുവരുന്ന വാർത്ത സംസ്ഥാനത്ത് തുലാവർഷം ശക്തമായേക്കുമെന്ന് സൂചന. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതും അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാതചുഴി സ്ഥിതിചെയ്യുന്നതുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും അറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വിവിധ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ന്യൂനമർദ്ദം സംബന്ധിച്ച അറിയിപ്പ്

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്‌നാട് തെക്കൻ ആന്ധ്രാപ്രദേശ്  തീരത്തിന് മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. തെക്കു കിഴക്കൻ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാതചുഴി സ്ഥിതിചെയ്യുന്നു കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത.

Latest Videos
Follow Us:
Download App:
  • android
  • ios