Trending Videos: ഇറാനിൽ ശക്തമായ വ്യോമാക്രമണവുമായി ഇസ്രയേൽ

kerala latest trending and viral videos 2024 october 26

ഇറാനിൽ ശക്തമായ വ്യോമാക്രമണവുമായി ഇസ്രയേൽ. ടെഹ്റാനിൽ ഇറാൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ഇസ്രയേലിന്റെ ആക്രമണം. ടെഹ്റാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും സ്ഫോടനമുണ്ടായി.

7:12 AM IST

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ രണ്ടാം തോൽവി

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ രണ്ടാം തോൽവി. കരുത്തരായ ബെംഗളൂരു എഫ്സി കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ചു. സ്വന്തം തട്ടകത്തിൽ ചിരവൈരികളോട് കണക്കു തീർക്കാനിറങ്ങിയ മഞ്ഞപ്പടയ്ക്ക് കണ്ണീരോടെ മടക്കം. മികച്ച കളി പുറത്തെടുത്തിട്ടും ഒന്നിനെതിരെ മൂന്ന് ഗോളിന്റെ പരാജയം. സീസണിൽ തോൽവി അറിയാതെ അയൽക്കാരുടെ ജൈത്ര യാത്ര. പരിക്കേറ്റ സൂപ്പർ താരം നോഹ സദൂയി ഇല്ലാതെ മൂന്ന് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. എന്നാൽ പദ്ധതികളൊക്കെ പാളി.