ജോലിക്കിടയിൽ ദേശീയഗാനം കേട്ട പെയിൻറിംഗ് തൊഴിലാളി ചെയ്തത് കണ്ടോ; വൈറലായി വീഡിയോ

ദേശീയ ഗാനം ഒരു വികാരമാണ്. പക്ഷേ പുതിയ തലമുറയ്ക്ക് അതില്ലെന്നാണ് സോഷ്യൽ മീഡിയയുടെ നിരീക്ഷണം. 

Social media Congratulate the video of a painting worker s act of listening to national anthem while on work


ദേശീയ ഗാനം, ഒരോ ദേശത്തിന്‍റെയും വികാരമാണ്. എത്ര തിരക്കിട്ട ജോലിയിൽ ആണെങ്കിലും ദേശീയ ഗാനം കേട്ടാൽ ബഹുമാനാർത്ഥം നിൽക്കുക എന്നുള്ളത് ദേശസ്നേഹികളുടെ മുഖമുദ്രയാണ്. അത് ഒരു സംസ്കാരത്തിന്‍റെ ഭാഗം കൂടിയാകുന്നു. സ്കൂളുകളില്‍ നിന്നാണ് ഈ സംസ്കാരം നമ്മളോരോരുത്തരും ആരംഭിക്കുന്നതും. ദേശീയ കായിക മത്സരങ്ങള്‍ നടക്കുമ്പോഴും ഗ്രാമീണ സ്കൂളുകളില്‍ ദേശീയ ഗാനം പാടുമ്പോഴും ആളുകള്‍ ബഹുമാനാര്‍ത്ഥം തങ്ങളുടെ ജോലികള്‍ മാറ്റിവച്ച് നിവര്‍ന്നു നില്‍ക്കുന്നത് നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ അടുത്തിടെ വൈറലായ ഒരു വീഡിയോ സമാനതകളില്ലാത്ത ദേശസ്നേഹത്തിന്‍റെ മറ്റൊരു മാതൃക കാണിച്ചു തരുന്നു. 

ഒരു കെട്ടിടത്തിന് മുകളിൽ നിന്ന് പെയിൻറിംഗ് ജോലി ചെയ്യുന്ന ഒരു തൊഴിലാളി സമീപത്തെ സ്കൂളിൽ നിന്നും ദേശീയ ഗാനം കേൾക്കുമ്പോൾ തന്‍റെ പണി നിറുത്തി, വീതി കുറഞ്ഞ സണ്‍ഷെയ്ഡില്‍ അനങ്ങാതെ നിൽക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അതേസമയം തന്നെ സ്കൂളിലെ കുട്ടികൾ അലക്ഷ്യമായി ഓടി നടക്കുന്നതും വീഡിയോയിൽ കാണാം. സെബർഡിഡിഡിഡി എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഒപ്പം ചേർത്തിരിക്കുന്ന കുറിപ്പിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്, "ഈ മനുഷ്യനോട് ബഹുമാനം തോന്നുന്നു. ദേശീയ ഗാനം കേട്ടിട്ടും മറ്റുള്ളവർ അത് വകവയ്ക്കാതെ തങ്ങളുടെ കാര്യങ്ങളിൽ മുഴുകുമ്പോഴും അത്യന്തം അപകടകരമായ സാഹചര്യത്തിലും ഇദ്ദേഹം ദേശീയഗാനത്തോടുള്ള ബഹുമാനം കാണിക്കുന്നു. 

മരണക്കിടക്കയിൽ കിടക്കുന്ന അമ്മയുടെ ചെവിയിൽ 'ഐ ലവ് യൂ' എന്ന് മന്ത്രിക്കുന്ന മകന്‍റെ വീഡിയോ ഏറ്റെടുത്ത് ചൈനക്കാർ

കണ്ടെത്തിയത്, ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ നിധി; 950 വര്‍ഷം പഴക്കമുള്ള നാണയ ശേഖരം
 

വീഡിയോ വളരെ വേഗത്തിലാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപേർ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ഒട്ടേറെ പേർ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു. "അവനാണ് യഥാർത്ഥ ഇന്ത്യക്കാരൻ,” ഒരു കാഴ്ചക്കാരന്‍ കുറിച്ചു. 'വിദ്യാഭ്യാസം പുസ്തകങ്ങളിൽ മാത്രമല്ല ഉള്ള'തെന്നയിരുന്നു മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്. "ഈ മനുഷ്യനോട് ബഹുമാനം മാത്രം." കാഴ്ചക്കാര്‍ തങ്ങളുടെ ആദരം മറച്ച് വച്ചില്ല. "അയാൾ നമസ്കാര സമ്പന്നനാണ്." മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. അതോടൊപ്പം മറ്റ് ചിലര്‍ ദേശീയ ഗാനം ചൊല്ലുമ്പോഴും അലക്ഷ്യമായി നടക്കുന്ന പുതിയ തലമുറയെ വിമർശിച്ചു. 

ലോട്ടറി അടിച്ചെന്ന് കൂട്ടുകാരോട് നുണ പറഞ്ഞു, പിന്നാലെ അടിച്ചത്, എട്ടര കോടിയുടെ ജാക്പോട്ട്

Latest Videos
Follow Us:
Download App:
  • android
  • ios